ന്യൂയോര്‍ക്ക്: വടശേരിക്കര സംഗമം യു.എസ്.എയുടെ അഞ്ചാമത് പൊതുസമ്മേളനവും ആഘോഷപരിപാടികളും സെപ്റ്റംബര്‍ 20-ന് ശനിയാഴ്ച ഗ്ലെന്‍ ഓക്സിലുള്ള സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വെച്ച് നടന്നു. പ്രസിഡന്റ് ഐപ്പ് ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തടത്തില്‍ മത്തായി എം.സിയായിരുന്നു.
മാത്യു മാമ്മന്‍ സ്വാഗതവും, ഉമ്മന്‍ മാത്യു നന്ദിയും രേഖപ്പെടുത്തി. സോമി മാത്യു, അനു തോമസ്, മാത്യു മാമ്മന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സീനിയര്‍ അംഗങ്ങളായ കെ.വി. ജോര്‍ജ്, ഐപ്പ് ഏബ്രഹാം, അമ്മിണി ഏബ്രഹാം എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി അനു തോമസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ഉമ്മന്‍ മാത്യു വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചു. പ്രശസ്ത ഗായകന് കെ.ഐ. അലക്സാണ്ടറുടെ ഗാനമേളയും ഉണ്ടായിരുന്നു.
2015-ലെ ഭാരവാഹികളായി ഐപ്പ് ഫിലിപ്പ് (പ്രസിഡന്റ്), റ്റി.സി. കുര്യന് (വൈസ് പ്രസിഡന്റ്), സാം ജേക്കബ് (ജനറല്‍ സെക്രട്ടറി), തടത്തില്‍ മത്തായി (സെക്രട്ടറി), തോമസ് ചെറിയാന് (ട്രഷറര്‍), തോമസ് വര്‍ഗീസ് (അക്കൗണ്ടന്റ്), മാത്യു മാമ്മന്‍ (കമ്യൂണിക്കേഷന്‍ കോര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments