പരിശുദ്ധ കാതോലിക്കാബാവയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായ് വൃക്ഷതൈ നട്ടു.
Text Size
Jeemon Ranny
jeemonranny@gmail.com
Story Dated: Friday, September 26, 2014 11:52 hrs UTC
ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കാ ബാവയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിദ്വീയന് കാതോലിക്കാ ബാവയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ആസ്ഥാനത്തെ പ്രഥമ സന്ദര്‍ശനത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിന്റെയും കാതോലിക്കാ സ്ഥാപനത്തിന്റെ ശതാബ്ദിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായും വൃക്ഷതൈയ്യ് നടീല്‍ കര്‍മ്മം പരിശുദ്ധ കാതോലിക്കാ ബാവ ആദ്യ വൃക്ഷതൈയ്യ് നട്ടുകൊണ്ട് നിര്‍വ്വഹിച്ചു.
ഭദ്രാസന ആസ്ഥാനമായ ബീസ് ലിയന്‍ നൂറ് വൃക്ഷതൈയ്യുകള് നടുന്നതിന്റെ ആദ്യഘട്ടമായ മുപ്പത്തഞ്ച് വൃക്ഷതൈയ്യുകളാണ് പരിശുദ്ധ കാതോലിക്കാബാവയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നട്ടത്. ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യൂത്ത് മൂവ്മെന്റാണ് നേതൃത്വം നല്‍കിയത്. സെപ്റ്റംബര്‍ 20-#ാ#ം തീയ്യതി ശനിയാഴ്ച വിശുദ്ധ കുര്‍ബാനക്കു ശേഷമാണ് പരിശുദ്ധ കാതോലിക്കാ ബാവ വൃക്ഷതൈയ്യ് നടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. ഭദ്രാസന മെത്രാപ്പോലീത്താ അലക്സിയോസ് മാര്‍ യൗസേബിയോസ്. ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരി വെരി.റവ.ഫാ.ഗീവര്‍ഗ്ഗീസ് അരൂപ്പാല കോര്‍ എപ്പിസ്ക്കോപ്പാ സഭാ സെക്രട്ടറി ഡെ.ജോര്‍ജ് ജോസഫ് ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ വൈദീകര്‍ എന്നിവരും സംബന്ധിച്ചു.
ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഓ.സി.വൈ.എം. ഭാരവാഹികളായ പോള്‍ വര്‍ഗ്ഗീസ് ബിബിന്‍ കൊടുവത്ത്, മഞ്ചു, ജോര്‍ജ് തെക്കേമല, മനോജ് മാത്യൂ എന്നിവരായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയവരെ പരിശുദ്ധ കാതോലിക്കാ ബാവ അഭിനന്ദിക്കുകയുണ്ടായി. അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ആദ്യമായാണ് വൃക്ഷതൈയ്യ് നടീല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നതെന്ന് പരിശുദ്ധ കാതോലിക്കാബാവ പറയുകയുമുണ്ടായി. മലയാളി പ്രസ് കൗണ്‍സില്‍ സെക്രട്ടറി ബ്ലെസന്‍ ഹൂസ്റ്റണ്‍ അറിയിച്ച വാര്‍ത്തയാണിത്!
Comments