സോളാര്‍ തട്ടിപ്പില്‍ ഉന്നതരുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ജുഡീഷ്യല്‍ കമ്മീഷന് കൈമാറുമെന്ന് പ്രതി സരിത എസ്. നായര്‍. എ.പി.അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണ്. ഇതിന്റെ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സരിത പറഞ്ഞു.
അബ്ദുള്ളക്കുട്ടിക്കെതിരായ സരിതയുടെ പരാതിയില്‍ മേയ് അഞ്ചിന് മൊഴി രേഖപ്പെടുത്താനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. നേരത്തെ മൊഴി നല്കാന് കോടതി സരിതയോട് ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അഭിഭാഷകനൊപ്പം എത്തിയ സരിതയ്ക്ക് മജിസ്ട്രേറ്റ് അവധിയായതിനാല്‍ മൊഴി നല്കാന് കഴിഞ്ഞില്ല.
Comments