ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് 20 വയസ്സില്‍ മെഡിക്കല്‍ ബിരുദം
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Saturday, April 26, 2014 11:05 hrs UTC
കാനഡ : ഇന്ത്യയില്‍ ജനിച്ചു സിംഗപ്പൂരില്‍ വളര്‍ന്ന ധവല്‍ പൊ(Dhaval Pau) 20 വയസ്സില്‍ കാനഡയില്‍ നിന്നും മെഡിക്കല്‍ ബിരുദം കരസ്ഥമാക്കി.
പതിനഞ്ചു വയസ്സില്‍ ഹൈസ്ക്കൂള് വിദ്യഭ്യാസം പൂര്‍ത്തീകരിച്ചു 8 വര്‍ഷത്തെ മെഡിക്കല്‍ ബിരുദ കോഴ്സ് 5 വര്‍ഷം കൊണ്ടാണ് ഈ യുവാവ് പൂര്‍ത്തീകരിച്ചത്.
കെമിക്കല്‍ എഞ്ചിനീയറായ പിതാവിനോടൊപ്പം 2003 ലാണ് ധവല്‍ കാനഡയിലെ ഫോര്‍ട്ട് മെക്ക്മുറിയിലേക്ക് കുടിയേറിയത്.
കാല്‍ഗറി ക്യൂന്‍ എലിസബത്ത് ഹൈസ്ക്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് അന് റ്റ്വിക(Antigua) യില്നിന്ന് ഉയര്‍ന്ന മാര്‍ക്കോടെയാണ് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ആറുവയസ്സ് മുതലാണഅ ഡോക്ടറാകുന്നതിനുള്ള ആഗ്രഹം തോന്നിയത്. 20 വയസ്സില്‍ ആഗ്രഹം പൂര്‍ത്തിയാക്കുവാന്‍ കഴിയാത്തതില്‍ അഭിമാനിക്കുന്ന ധവല്‍ പറഞ്ഞു. മൂന്നുവര്‍ഷത്തെ റസിഡന്‍സി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പൂര്‍ത്തിയാക്കി കാര്‍ഡിയോളജിയില്‍ ഉന്നത വിദ്യാഭ്യാസം തുടരുവാനാണ് ആഗ്രഹിക്കുന്നതെന്നും യുവാവ് പറഞ്ഞു. കാനഡയിലും അമേരിക്കയിലും കുടിയേറിയ ഇന്ത്യന്‍ മാതാപിതാക്കളുടെ മക്കള്‍ പഠിപ്പില്‍ ഉന്നതനിലവാരം പുലര്‍ത്തുന്നതില്‍ പുതുമയില്ലെങ്കിലും 20 വയസ്സില്‍ മെഡിക്കല്‍ ബിരുദം നേടുക എന്നതു അസാധാരണമാണ്. റീത്തയാണ് ധവലിന്റെ മാതാവ്.
Comments