ജാക്സണ് : ഇരുപത് ആഴ്ച വളര്ച്ചയെത്തിയാല് ഗര്‍ഭഛിദ്രം അനുവദനീയമല്ലെന്ന് നിഷ്കര്‍ഷിക്കുന്ന ബില്ലില്‍ മിസിസിപ്പി ഗവര്‍ണ്ണര്‍ ഫില്‍ ബ്രയന്റ് ഇന്നലെ ഒപ്പുവെച്ചു.
ജൂലായ് 1 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ഗര്‍ഭഛിദ്രമെന്നത് നരഹത്യയാണെന്നും, അതുകൊണ്ടുതന്നെ ഗര്‍ഭഛിദ്രത്തെ അംഗീകരിക്കാനാവില്ലെന്നും, സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് ഗര്‍ഭഛിദ്രം ഭീഷണിയാണെന്നും, ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവര്‍ വാദിച്ചു. ഗര്‍ഭഛിദ്ര നിരോധനം, ഭരണഘടനാ വിരുദ്ധമാണെന്നും, വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന്നും ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവരും വാദിച്ചു.
ഗര്‍ഭസ്ഥ ശിശു ഉദരത്തില്‍ വെച്ച് മരണപ്പെടുകയോ, ഗുരുതരമായ അംഗവൈകല്യമോ, രോഗമോ ഉണ്ടെന്ന് വിദഗ്ദ പരിശോധനയില്‍ തെളിഞ്ഞാല്‍ ഇരുപതു ആഴ്ചയ്ക്കു ശേഷം ഗര്‍ഭഛിദ്രമാകാം എന്ന ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
കുഞ്ഞിന്റെ പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് 40 ആഴ്ചവേണമെന്നിരിക്കെ, ഇരുപതു ആഴ്ചയ്ക്കുശേഷം ഗര്‍ഭഛിദ്രം നിരോധിക്കുന്ന നിയമം അലബാമ, അര്ക്കനന്സാസ്, ലൂസിയാന, ടെക്സസ് എന്നീ സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്.
2012 റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണറായി ഫില്‍ബ്രയന്റ് ചാര്‍ജെടുക്കുമ്പോള്‍ നല്കിയ വാഗ്ദാനമാണഅ ഇതോടെ നിറവേറ്റപ്പെട്ടത്. ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കും, എതിര്‍പ്പുകള്‍ക്കുശേഷം ഗര്‍ഭനിരോധന നിയമം നടപ്പാക്കുവാന്‍ കഴിഞ്ഞതില്‍ ഗവര്‍ണ്ണര്‍ സംതൃപ്തി രേഖപ്പെടുത്തി. മനുഷ്യജീവന് വിലമതിക്കാനാവാത്തതാണെന്നും, അതു സംരക്ഷിക്കുവാന്‍ ഓരോ പൗരനും ബാധ്യതയുണ്ടെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു
Comments