അമേരിക്കയില്‍ ടൊര്‍ണാഡൊ സീസണ് ഈ ആഴ്ച ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Saturday, April 26, 2014 10:56 hrs UTC
വാഷിംഗ്ടണ്‍: പ്രകൃതി ദുരന്തങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് നില്ക്കുന്ന ടൊര്‍ണാഡൊ സീസണ് നോര്‍ത്ത് അമേരിക്കയില്‍ ഈ ആഴ്ച അവസാനം മുതല്‍ ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്കി. ഏപ്രില്‍ 24 വ്യാഴാഴ്ച മുതല്‍ മിസിസിപ്പിയില്‍ ടൊര്‍ണാഡൊ രൂപപ്പെട്ടു വരുന്നതായി റിപ്പോര്‍ട്ടുണ്ട്. കാലിഫോര്‍ണിയായിലും, വെര്ജീനിയായിലും ഈ ആഴ്ച രൂക്ഷമായ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
നോര്‍ത്ത് കരോളിനായില്‍ ഇന്ന് ഏപ്രില്‍ 25 വൈകീട്ട് ആഞ്ഞടിച്ച ടൊര്‍ണാഡൊ ആയിരക്കണക്കിന് വീടുകളിലെ വൈദ്യുതബന്ധം തകരാറിലാണ്.
പല ഹൈവേകളും അടച്ചതിനാല്‍ വാഹനഗതാഗതം താറുമാറായി.
ഈ ആഴ്ച അവസാനം ശനിയാഴ്ചയോ ഞായറാഴ്ചയോ ടെക്സസ്സിലും ചെറിയ തോതില്‍ ടൊര്‍ണാഡോയും, ഹൈയ്ലും ഉണ്ടാകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്.
അടിയന്തിര സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിന് അധികാരികളും, പോലീസും സജ്ജമായതായി ഭരണകൂടം അറിയിച്ചു. പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. യഥാസമയം കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ച് അറിയിപ്പുകളും, വാര്‍ത്തകളും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്കി.
Comments