കാല്‍ഗറി (ആല്‍ബര്‍ട്ട് ). ചൊവ്വാഴ്ച രാവിലെ, കോളേജ് അടയ്ക്കുന്ന ദിവസം നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത അഞ്ച് വിദ്യാര്‍ഥികളെ 22 വയസുളള മാത്യു ഡി ഗ്രൂഡ് എന്ന വിദ്യാര്‍ഥി കുത്തി കൊന്ന സംഭവം വൈകിട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിരവധി കുത്തുകളേറ്റ് നാല് വിദ്യാര്‍ഥികളും ഒരു വിദ്യാര്‍ഥിനിയുമാണ് കൊല്ലപ്പെട്ടത്. ഇരുപതിനും 22 നും വയസിനിടയിലാണ് കൊല്ലപ്പെട്ടവരുടെ പ്രായം. ആല്‍ബര്‍ട്ട് യൂണിവേഴ്സിറ്റി ഓഫ് കാല്‍ഗറിയിലെ വിദ്യാര്‍ഥികളാണ്. കൊലപാതകത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ നാല്പത് മിനിറ്റിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു പേര് പാര്‍ട്ടി നടന്ന വീട്ടില്‍ വെച്ചും രണ്ടു പേര് ആശുപത്രിയിലുമാണ് മരിച്ചത്. പൊലീസ് ഓഫീസറുടെ മകനാണ് പിടിക്കപ്പെട്ട പ്രതി മാത്യൂസ്. കാല്ഗറിയുടെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നതെന്ന് കാല്‍ഗറി പൊലീസ് പറഞ്ഞു. പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് പൊലീസ് അന്വേഷിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Comments