ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അസോസിയേഷന്റെ അഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ച് റാന്നി കുടുംബ സംഗമവും പിക്നിക്കും നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു.
മെയ് 3-ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെ മിസോറി സിറ്റിയിലുള്ള കിറ്റി ഹോളോ പാര്‍ക്കില്‍ (Kitty Hollow Dr, Missouri City, TX 77459) വെച്ചാണ് പിക്നിക്ക് ക്രമീകരിച്ചിരിക്കുന്നത്.
പ്രായഭേദമെന്യേ ഏവര്‍ക്കും പങ്കെടുക്കത്തക്ക വിവിധ കായിക-വിനോദ പരിപാടികള്‍ പിക്നിക്കിന് മാറ്റുകൂട്ടും. ഒരേ നാട്ടില്‍ ജനിച്ചുവളര്‍ന്നവര്‍ ഒന്നിച്ചു ചേരുന്ന ഈ സംഗമം സൃഹൃദം പങ്കുവെയ്ക്കാനും, പരിചയം പുതുക്കുന്നതിനും നാട്ടുവിശേഷങ്ങള്‍ കൈമാറുവാനും അവസരമൊരുക്കുന്നു.ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ റാന്നി നിവാസികളേയും ഈ പിക്നിക്കിലേക്ക് ഭാരവാഹികള്‍ ക്ഷണിക്കുന്നു.
ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ (എച്ച്.ആര്.എ) പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ അന്ന് തെരഞ്ഞെടുക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയ് മണ്ണില്‍ (281 745 1459), ജീമോന്‍ റാന്നി (407 718 4805), ഷിജു തച്ചനാലില്‍ (281 736 5413), റെജി ചിറയില്‍ (281 414 0721), റോയി തീയാടിയില് (832 768 2860).
Comments