Thomas John
നോര്‍ത്ത് കരോളിന: മാര്‍ത്തോമാ ഇടവകയുടെ ദശാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനവും ഇടവകദിന സമ്മേളനവും ഡ്യൂക്ക് എപ്പിസ്കോപ്പല്‍ സെന്ററില്‍ വെച്ച് ഇടവക വികാരി റവ. രേണു ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ.ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ദശാബ്ദി ആഘോഷവും ഇടവകദിന സമ്മേളനവും ഉദ്ഘാടനം ചെയ്തു. യോഹന്നാന് ദാനിയേല്‍ സ്വാഗതം ആശംസിച്ചു. ഇടവക സെക്രട്ടറി വര്‍ഗീസ് ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
റവ.ഡോ. ഫിലിപ്പ് വര്‍ഗീസ്, റവ നീല്‍സ് ചിറെണ്ടെന് (എപ്പിസ്കോപ്പല്‍ ചര്‍ച്ച്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചര്‍ച്ച് ഡയറക്ടറിയുടേയും ദശാബ്ദി ലോഗോയുടേയും പ്രകാശനം അഭിവന്ദ്യ തിരുമേനി നിര്‍വഹിച്ചു. ദശാബ്ദിയുടെ കര്‍മ്മപരിപാടികള്‍ വിശദീകരിച്ചുകൊണ്ട് കണ്‍വീനര്‍മാരായ തോമസ് ജോണ്‍, ബോബി മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു. ഇടവക ട്രസ്റ്റി മനു തോമസ് കൃതജ്ഞത പറഞ്ഞു.
Comments