ഫിലാഡല്‍ഫിയ: കേരളത്തിന്റെ പ്രൗഢിയും പൈതൃകവും സംസ്കാരവും വിളിച്ചോതി ജൂണ്‍ 27-ന് അഞ്ചുമണിക്ക് ഫോമാ കണ്വന്ഷന് നഗറില്‍ അരങ്ങേറുന്ന ഘോഷയാത്രയില്‍ ചെണ്ടമേളവും, മുത്തുക്കുടകളും, താലപ്പൊലിയും, കാവടിയാട്ടവും തുടങ്ങി മോഹിനിയാട്ടം, കഥകളി വേഷങ്ങളണിഞ്ഞ യുവതീ-യുവാക്കളേയും കാണാം. പെന്‍സില്‍വേനിയ ഗവര്‍ണറും, ഫിലഡല്‍ഫിയ മേയറും കാണികളായി എത്തുന്ന ഫോമാ ഘോഷയാത്രയില്‍ ഒട്ടേറേ അമേരിക്കക്കാരും എത്തിച്ചേരും. ഫിലാഡല്‍ഫിയയിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളേയും ഫോമാ ഘോഷയാത്രയിലേക്ക് ക്ഷണിക്കുന്നതായി കോര്‍ഡിനേറ്റര്‍ സണ്ണി ഏബ്രഹാം അറിയിച്ചു.
Comments