നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രസാന കൗണ്‍സില്‍ ചുമതലയേറ്റു
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Monday, May 26, 2014 12:42 hrs UTC
ഫാര്‍മേഴ്സ്ബ്രാഞ്ച്): 2014-2017 വര്‍ഷങ്ങളിലേക്ക് നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സില്‍(ഫാര്‍മേഴ്സ് ബ്രാഞ്ച്) മെയ് 16,17 തിയ്യതികളില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ചുമതലയേറ്റു. യോഗത്തില്‍ ഭദ്രാസന എപ്പിസ്ക്കോപ്പ റൈറ്റ്.റവ.ഡോ.ഗീവറുഗീസു മാര്‍ തിയഡോഷ്യസ് അദ്ധ്യക്ഷത വഹിച്ചു.
റവ.ബിനോയ് ജെ. തോമസ്(സെക്രട്ടറി), ഫിലിപ്പ് തോമസ്(ട്രഷറര്‍), ഡോ.റോണി ജേക്കബ്(ലോങ്ങ്ഐലന്റ്), റവ.ഡെന്നീസ് അബ്രഹാം(യൂത്ത് ചാപ്ലയ്ന്‍), മറിയാമ്മ അബ്രഹാം(ഫിലാഡല്‍ഫിയ), ഡോ.മാത്യൂ.ടി.തോമസ്(ഗ്രേറ്റര്‍ വാഷിങ്ങ്ടണ്‍), ബേബി.എം.സാമുവേല്‍ (നോര്‍ത്ത് കരോളിനി), റവ.ബിജു.പി. സൈമണ്‍(കാലിഫോര്‍ണിയാ), സഖറിയ മാത്യൂ(ഫാര്‍മേഴ്സ് ബ്രാഞ്ച്), സിനി ജേക്കബ്(ഹൂസ്റ്റണ്‍), സഖറിയ കോശി(ഹൂസ്റ്റണ്‍), ജോര്‍ജ്ജ് വി. വില്‍സണ്‍(സാന്‍ ഫ്രാന്‍സിസ്ക്കോ), കുസുമം ടൈറ്റസ്(സിയാറ്റില്‍), ജോര്‍ജ്ജ് മത്തായി(കാനഡ), സൂസന് കോശി(എഡ്മണ്ടന്), ജാഫി ചാക്കോ(ബ്രിസ്റ്റോണ്‍) എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭദ്രാസന കൗണ്‍സില്‍ ഭാരവാഹികള്‍.
Comments