ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ മാര്‍ത്തോമാ യുവജനസഖ്യത്തിന്റേയും, അമേരിക്കന്‍ റെഡ്ക്രോസിന്റേയും സംയുക്താഭിമുഖ്യത്തില്‍ മെയ് 18-ന് ഞായറാഴ്ച ബ്ലഡ് ഡ്രൈവ് നടത്തുകയുണ്ടായി. സമീപവാസികളും ഇടവകാംഗങ്ങളും ഉള്‍പ്പടെ 37-ഓളം പേര് രക്തം ദാനം ചെയ്യുകയുണ്ടായി. അലന് ജോര്‍ജ് മാത്യു, പ്രഭാ തോമസ് എന്നിവര്‍ പരിപാടികളുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി. സഖ്യം സെക്രട്ടറി ബിനു ജേക്കബ് അറിയിച്ചതാണിത്.
Comments