ഫോമാ കണ്‍വെന്‍ഷനില്‍ സ്റ്റീഫന്‍ ദേവസിയുടെ ഗാനമേള
Text Size
Vinod Kondoor David
Aswamedham News Team
Story Dated: Friday, May 23, 2014 09:51 hrs UTC
ഡിട്രോയിറ്റ്: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനയായ ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സിന്റെ 2014 ജൂണ്‍ 26 മുതല്‍ 29 വരെ പെന്‍സില്‍വേനിയയിലെ വാലിഫോര്‍ജിലെ റാഡിസണ്‍ കാസിനോ റിസോര്‍ട്ടില്‍ വച്ചു നടത്തപ്പെടുന്ന ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരെ സംഗീതത്തിന്റെ മാസ്മര ലഹരിയില്‍ ലയിപ്പിക്കാന്‍ ജൂണ്‍ 27 വെള്ളിയാഴ്ച 8 മണി മുതല്‍ യുവ സംഗീതഞ്ഞന് സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തില്‍ ഒരുക്കുന്നു സ്നേഹ സംഗീതം.
വടക്കേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി ഫോമായുടെ 11 റീജിയണില്‍ നിന്നുള്ള 59 ഓളം അസോസിയേഷനുകളിലായി പ്രവാസ ജീവിതം നയിക്കുന്ന മലയാളി മക്കളുടെ ഒത്തുചേരല്‍ കൂടിയാണ് ഫോമാ കണ്വെന്ഷന്. ഈ കണ്‍വെന്‍ഷനിലേക്കു ഇതിനോടകം തന്നെ ഒട്ടേറെ പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍, എത്രെയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യുവാന്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു ജനറല്‍ സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ് ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ് എന്നിവര്‍ സംയുക്തമായി അറിയിച്ചു. ന്യൂജേഴ്സിയില്‍ നിന്നുള്ള അനിയന് ജോര്‍ജ് ആണ് ഫിലാഡല്‍ഫിയ കണ്വെന്ഷന് ചുക്കാന്‍ പിടിക്കുന്നത്.
പ്രഫഷണല്‍ കള്‍ച്ചറല്‍ പ്രോഗ്രാമിന് നേത്രുത്വം നല്‍കുന്നത് ജോസ് എബ്രഹാം (ചെയര്മാന്) ഫ്രെഡ് കൊച്ചിന് (കോ ഓര്‍ഡിനേറ്റര്‍) എന്നിവരാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫ്രെഡ് കൊച്ചിന് 9084140114
Comments