അനധികൃത കുടിയേറ്റക്കാരുടെ കുട്ടികള്‍ക്കായ് സ്ക്കൂളില്‍ പ്രവേശനം നിഷേധിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, May 09, 2014 10:48 hrs UTC
വാഷിംഗ്ടണ്‍ ഡി.സി. : അനധികൃതമായി അമേരിക്കയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് അടുത്ത അധ്യയനവര്‍ഷം മുതല്‍ യാതൊരു കാരണവശാലും സ്ക്കൂളില്‍ പ്രവേശനം നിഷേധിക്കരുതെന്ന് ഒബാമ ഭരണകൂടം മെയ് 8 വ്യാഴാഴ്ച(ഇന്ന്) സംസ്ഥാന-ലോക്കല്‍ സ്ക്കൂള് ഡിസ്ട്രിക്ക്റ്റുകള്ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി.
രേഖകള്‍ ഇല്ലാകതെ അമേരിക്കയില്‍ താമസിക്കുന്നവരുടെ കുട്ടികള്‍ക്ക് സ്ക്കൂള് പ്രവേശനം നിഷേധിക്കുന്നതും, അവരുടെ തുടര്‍ വിദ്യാഭ്യാസത്തെ നിരുത്സാഹപ്പെടുത്തുന്നതുമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും യു.എസ്. എഡുക്കേഷനും ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി പുറത്തുവിട്ട കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
കുട്ടികളുടെ വര്‍ഗ്ഗമോ, നിറമോ, നാഷ്ണാലിറ്റിയോ അന്വേഷിച്ച് പ്രവേശനം നല്കുന്ന രീതിയും അവസാനിപ്പിക്കണമെന്നും കത്തില്‍ പറയുന്നു.
വിദ്യാഭ്യാസ പ്രവേശനത്തിന് താമസിക്കുന്ന വീടിനെകുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന യൂട്ടിലിറ്റി ബില്‍ ചോദിക്കുന്നതിനെ ഉത്തരവില്‍ ന്യായീകരിച്ചിട്ടുണ്ട്. സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ ആവശ്യപ്പെടുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നതായും സംയുക്ത കത്തില്‍ ചൂണ്ടികാണിച്ചിരിക്കുന്നു. ഇവിടെ താമസിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടത് രാജ്യത്തെ കടമയാണെന്ന് പ്രസിഡന്റ് ഒബാമ തിരഞ്ഞെടുപ്പു വാഗ്ദാനത്തില്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരിക്കുന്നു.
Comments