ഷിക്കാഗോ: പരിശുദ്ധനായ മോര് ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും കാലം ചെയ്ത പരി: ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ നാല്‍പ്പതാം ഓര്‍മ്മദിനവും ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ 2014 മെയ്് നാലിന് ഞായറാഴ്ച പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി. ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന് വി. കുര്‍ബ്ബാനയും നടന്നു. വി. കുര്‍ബ്ബാനമധ്യേ പരിശുദ്ധനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ഥനയും പെരുന്നാള്‍ ഏറ്റുകഴിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക സമര്‍പ്പണ പ്രാര്‍ഥനയും കാലം ചെയ്ത പരി: പാത്രിയക്കീസ് ബാവയ്ക്കുവേണ്ടി പ്രത്യേക ധൂപപ്രാര്‍ത്ഥനയും നടത്തുകയുണ്ടായി.
പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാളിലും പുണ്യശ്ശോകനായ പരി. പാത്രിയര്‍ക്കിസ് ബാവായുടെ നാല്‍പ്പതാം ഓര്‍മ്മദിനത്തിലും വന്ന് സംബന്ധിച്ച വിശ്വാസികളെ വികാരി സക്കറിയ കോറെപ്പിസ്കോപ്പ തേലപ്പിള്ളില്‍ പ്രത്യേകം ശ്ശാഘിക്കുകയും, പരിശുദ്ധന്മാരുടെ ഓര്‍മ്മപ്പെരുന്നാളും കാലം ചെയ്ത പുണ്യപിതാക്കന്മാരുടെ ഓര്‍മ്മദിനവും ആചരിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണെന്നും അച്ചന് ഓര്‍മ്മിപ്പിച്ചു. പരിശുദ്ധന്റെ പെരുന്നാളിനോടനുബന്ധിച്ച് പാച്ചോര്നേര്ച്ചയും നേര്‍ച്ചസദ്യയും ഉണ്ടായിരുന്നു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.
Comments