ഷിക്കാഗോ: അഞ്ഞൂറില്‍പ്പരം കലാകാരന്മാരും കലാകാരികളും മാറ്റുരച്ച ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2014 കലാമേളയില്‍ അന്‍സല്‍ മുല്ലപ്പള്ളില്‍ കലാപ്രതിഭയായും, ആല്‍വീന പൂത്തുറയില്‍ കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്കൊപ്പം അസോസിയേഷന്റെ കലാമേളയുടെ റൈസിംഗ് സ്റ്റാര്‍സ് ആയി അനുഷാ ജോസഫ്, റിയ രവി, നന്ദിനി നായര്‍ എന്നവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സ്പെല്ലിംഗ് ബീ മത്സരത്തില്‍ ഏകദേശം രണ്ടിനങ്ങളിലായി നൂറില്‍പ്പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. വൈകുന്നേരം 6 മണിയോടുകൂടി അരങ്ങേറിയ പിഞ്ചുകുട്ടികളുടെ പുഞ്ചിരി മത്സരം ഹാളില്‍ നിറഞ്ഞുനിന്ന ജനാവലിയെ ഹരംകൊള്ളിച്ചു.
കുട്ടികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ മാതാപിതാക്കള്‍ കാണിക്കുന്ന പ്രോത്സാഹനമാണ് ഈ കലാമേളയില്‍ ഉടനീളം കാണുവാന്‍ സാധിച്ചത്. ഇവര്‍ക്കൊപ്പം സാമ്പത്തികമായി സഹായിച്ച എല്ലാ നല്ലവരായ സ്പോണ്‍സേഴ്സിനും മലയാളി സുഹൃത്തുക്കള്‍ക്കും കലാമേള ചെയര്മാന് ജോണ്സണ് കണ്ണൂക്കാടന്‍ അസോസിയേഷന്റെ പേരിലുള്ള നന്ദി അറിയിച്ചു. ജോജോ വെങ്ങാന്തറ അറിയിച്ചതാണിത്.
Comments