ന്യൂയോര്‍ക്ക് : സ്റ്റാറ്റന്‍ ഐലണ്ടിലെ പ്രമുഖ മലയാളി ഓര്‍ഗനൈസേഷനുകളായ മലയാളി അസ്സോസിയേഷന് ഓഫ് സ്റ്റാറ്റന്‍ ഐലണ്ടും കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലണ്ടും, സ്റ്റാറ്റന്‍ ഐലണ്ടില് നിന്നുള്ള ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായ ഷാജി എഡ്വേര്ഡിനുള്ള പിന്തുണ അറിയിച്ചു. കേരള സമാജത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ.ബിനോജ് തോമസ്, പ്രസിഡന്റ് ഇലക്ട് ശ്രീ. ജോര്‍ജുക്കുട്ടി ജോര്‍ജ്ജ്, മലയാളി അസ്സോസിയേഷന് പ്രസിഡണ്ട് ശ്രീ.എസ്.എസ്. പ്രകാശ് എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചതാണിത്. നിരവധി കഴിവുറ്റ നേതാക്കന്മാരെ ദേശീയ സംഘടനയിലേയ്ക്ക് പറഞ്ഞു വിട്ടിട്ടുള്ള പാരമ്പര്യമുള്ള സ്റ്റാറ്റന്‍ ഐലണ്ടിലെ സംഘടനകള്‍ക്ക് ഫോമയുടെ സെക്രട്ടറിയായി മത്സരിക്കുന്ന ശ്രീ. ഷാജി വിജയിക്കുമെന്ന കാര്യത്തിലും ഫോമയുടെ യശസ്സ് ഉയര്‍ത്തി പിടിക്കുന്ന കാര്യത്തിലും ഒരു സംശയവും ഇല്ല എന്നും നേതാക്കന്മാര് അറിയിച്ചു. സണ്ണി കോന്നിയൂര്‍, ഫ്രെഡ് കൊച്ചിന്, ഇപ്പോഴത്തെ ഫോമാ വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ്, നാഷ്ണല്‍ കമ്മിറ്റി അംഗം ജോസ് എബ്രാഹം തുടങ്ങി നിരവധി പേര് ഫോമായിലും തോമസ് തോമസ്, രാജു വളഞ്ഞവട്ടം തുടങ്ങിയവര്‍ ഫൊക്കാനയിലും സ്റ്റാറ്റന്‍ ഐലന്ണ്ടിനെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.
ഏകദേശം പത്തോളം ഡലിഗേറ്റുകളും നാഷ്ണല്‍ കമ്മിറ്റിയിലെ പ്രതിനിധാനം ചെയ്ത 3 പേരും ഉള്‍പ്പെടെ 13 പേരോളം ഇത്തവണ സ്റ്റാറ്റന്‍ ഐലണ്ടില് നിന്നും ഫോമാ ഇലക്ഷനില്‍ തങ്ങളുടെ വോട്ടിംഗ് വിനിയോഗിക്കുന്നുണ്ട്. ഫോമായുടെ മൂന്നാമത്തെ ട്രഷററായി നിസ്തുല സേവനം അനുഷ്ഠിച്ച ശ്രീ.ഷാജി എഡ്വോര്‍ഡ് ഇപ്രാവശ്യം സെക്രട്ടറിയായി അതിഗംഭീരമായ പ്രകടനം കാഴ്ചവെയ്ക്കുമെന്ന് കേരള സമാജത്തിന്റെ അമരക്കാരില്‍ ഒരാളായ ശ്രീ.കൊച്ചുമ്മന്‍ കാമ്പിയില്‍ അഭിപ്രായപ്പെട്ടു.
Comments