ഹൂസ്റ്റണ്‍ : ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് ബാസ്ക്കറ്റ് ബോള്‍ വോളിബോള്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
മെയ് 10ന് ശനിയാഴ്ച രാവിലെ 8.30 മുതല്‍ സ്റ്റെല്ലാ ലിങ്കിലുള്ള “ദി നാഷ്ണല്‍ സ്പോര്‍ട്സ് സോണ്‍” ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍(10371,Stella Link, Houston, TX- 77025) വച്ചാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. 8 മണിയ്ക്ക് ഉദ്ഘാടന സമ്മേളനം നടത്തപ്പെടും.
ഹൂസ്റ്റണിലെ, മാര്‍ത്തോമ്മാ, സി.എസ്.ഐ., കാത്തലിക്, ഓര്‍ത്തഡോക്സ്, ക്നാനായ, യാക്കോബായ, ഇവാന്‍ജലിക്കല്‍ സഭകളുടെ ഇടവകകളില്‍ നിന്നും നിരവധി ടീമുകള്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നു.
പുരുഷന്മാര്ക്കുള്ള വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍ മത്സരങ്ങളോടൊപ്പം ഈ വര്‍ഷം മുതല്‍ വനിതകള്‍ക്കായി ബാസ്ക്കറ്റ്ബോള്‍ മത്സരവും ക്രമീകരിച്ചിട്ടുണ്ട്.
വോളിബോള്‍ മത്സരവിജയിയ്ക്ക് റവ.ഫാ.ടി.എം.പീറ്റര്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും, ബാസ്ക്കറ്റ് ബോള്‍ വിജയിയ്ക്ക് ഇ.വി.ജോണ്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ലഭിയ്ക്കുന്നതാണ്. വനിതാ ബാസ്ക്കറ്റ്ബോള്‍ വിജയിയ്ക്ക് എന്‍.എം.ചാക്കോ പോട്ടാനിക്കല് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ലഭിയ്ക്കുന്നതാണ്.
ഐ.സി.ഇ.സി.എച്ച്. പ്രസിഡന്റ് റവ.റോയി തോമസ്, വൈസ് പ്രസിഡന്റ് റവ.ഫാ.ബിനു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.
ഹൂസ്റ്റണിലെ എല്ലാ പ്രവാസി മലയാളികളെയും ടൂര്ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.റോയി തോമസ്- 253 653 0689
ഷാജി പുളിമൂട്ടില്‍- 832-775-5366
കെ.കെ.ജോണ്‍- 713-408-0865
എബി മാത്യൂ- 832-276- 1055
റെജി കോട്ടയം- 832-723-7995
തോമസ് വൈക്കത്ത്ശേരില്‍- 281-250-6399
യല്‍ദോ പീറ്റര്‍- 281-777-9216
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി
Comments