എഡ്മണ്ടന് (കാനഡ): വിശുദ്ധ ഗീവര്‍ഗീസ് സഹദായുടേയും, വി. ശെമവോന്‍ ശ്ശീഹീയുടേയും, വടക്കന്‍ പറവൂര്‍ ബാവയുടേയും ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 27-ന് ഞായറാഴ്ച എഡ്മണ്ടന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഭക്ത്യാഢംഭരപൂര്‍വ്വം ആചരിക്കുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ന് വിശുദ്ധ കുര്‍ബാന, 3 മണിക്ക് മധ്യസ്ഥ പ്രാര്‍ത്ഥന, 3.30-ന് പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, തിരുശേഷിപ്പ് വണക്കം, 5 മണിക്ക് നേര്‍ച്ച സദ്യ.
പെരുന്നാള്‍ ആഘോഷങ്ങളിലും തുടര്‍ന്നുള്ള നേര്‍ച്ച സദ്യയിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും വികാരി റവ.ഡോ. ബൈജു വര്‍ഗീസ് കോറുകാട്ടില്‍, ട്രസ്റ്റി ജോര്‍ജ് ജേക്കബ്, സെക്രട്ടറി ലൈജു പുതുശേരില്‍ എന്നിവര്‍ ക്ഷണിക്കുന്നു.
നേര്‍ച്ച സദ്യ വഴിപാടായി ഏറ്റുനടത്തുന്നത് ലൈജു ജോണ്‍ പുതുശേരിലും കുടുംബവുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 587 710 2867.
ഇടവകയുടെ ആഭിമുഖ്യത്തില്‍ പുറത്തിറക്കുന്ന ഗാനോപഹാരത്തിന്റെ (ഓഡിയോ സിഡി) പ്രകാശനവും തദവസരത്തില്‍ നടത്തപ്പെടും. സിഡിയുടെ കോപ്പിക്ക ബന്ധപ്പെടുക: ഇമെയില്‍: secretary@stmarysdmonton.com. ph: 587 710 2867. Web: www.stmarysdmonton.ca
Comments