ഫ്ളോറിഡ: ഫോമയുടെ മുതിര്‍ന്ന പ്രവര്‍ത്തകനും കെ.സി.സി.സി.എഫ്, എം.എ.സി.എഫ് എന്നിവയുടെ നേതാവുമായ ജെയിംസ് ഇല്ലിക്കലിന്റെ പിതാവ് ചാക്കോ ഇല്ലിക്കല്‍ (86) വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍, താമ്പായില്‍ നിര്യാതനായി. ഭാര്യ ഏലിയാമ്മ കരിങ്കുന്നം ആറേല്‍ കുടുംബാംഗമാണ്.
ലില്ലി, ജെയിംസ്, സാലി, സാബു എന്നിവര്‍ മക്കളും, ജോര്‍ജ് മഠത്തിപ്പറമ്പില്‍, ലിസ്സി മൂലക്കാട്ട്, ഫെലിക്സ് മച്ചാനിക്കല്‍, ത്രേസ്യാമ്മ വെള്ളരിമറ്റത്തില്‍ എന്നിവര്‍ മരുമക്കളുമാണ്. (എല്ലാവരും യു.എസ്.എ).
ദൈവീക കാര്യങ്ങളില്‍ അതീവ തീക്ഷണതയും, കഠിനാധ്വാനവും കൈമുതലാക്കി ഏവര്‍ക്കും മാതൃകയായി ജീവിച്ച ഒരു മഹദ് വ്യക്തിയായിരുന്നു പരേതന്.
ഏപ്രില്‍ നാലിന് വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ ക്നാനായ കമ്യൂണിറ്റി സെന്ററില്‍ വെച്ച് പൊതു ദര്‍ശനം നടത്തപ്പെടും. (2620 Washington Road, Valrico, FL 33594)
ഏപ്രില്‍ 5-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ചര്‍ച്ചില്‍ വെച്ച് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും (3920 S. Kings Eve, Brandon, FL 33511) തുടര്‍ന്ന് ഹില്‍സ് ബ്രോ മെമ്മോറിയല്‍ ഗാര്ഡന് സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്. (Hillsbrough Memorial Gardens, 2323 Brandon Blvd, Brandon, FL).
തുടര്‍ന്ന് ക്നാനായ കമ്മൂണിറ്റി സെന്ററില്‍ വെച്ച് പരേതനുവേണ്ടി `നാളോത്ത്' ശുശ്രൂഷയും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെയിംസ് ഇല്ലിക്കല്‍ (813 230 8031), സാബു ഇല്ലിക്കല്‍ (813 731 9930).
സജി കരിമ്പന്നൂര്‍ താമ്പായില്‍ നിന്നും അറിയിച്ചതാണിത്. (813 263 6302).
Comments