മിഡ്ലാന്‍ഡ് പാര്‍ക്ക് (ന്യുജഴ്സി) . ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ഥം നടന്നു വരുന്ന ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ റജിസ്ട്രേഷന് കിക്കോഫ് നടത്തപ്പെട്ടു. മാര്‍ച്ച് 23 ഞായറാഴ്ച വി. കുര്‍ബാനയ്ക്കുശേഷം നടത്തപ്പെട്ടു. മാര്‍ച്ച് 23 ഞായറാഴ്ച വി. കുര്‍ബാനയ്ക്കുശേഷം കൂടിയ യോഗത്തില്‍ വികാരി ഫാ. ബാബു കെ. മാത്യു അധ്യക്ഷനായിരുന്നു. ഭദ്രാസന കൌണ്‍സില്‍ അംഗം അജിത് വട്ടശേരില്‍ കോണ്‍ഫറന്‍സിനെപ്പറ്റി സംസാരിച്ചു. ഇടവകയില്‍ നിന്നുളള കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ദാസ് കണ്ണംകുഴിയില്‍ സുവനീറിനെപ്പറ്റിയും പ്രതിപാദിച്ചു.
കോണ്‍ഫറന്‍സ് റജിസ്ട്രേഷന് ഫോം ഉമ്മന്‍ എം. തോമസിന് നല്കി കൊണ്ട് ഫാ. ബാബു കെ. മാത്യു കിക്കോഫ് കര്‍മ്മം നിര്‍വഹിച്ചു. എബി തര്യന്, ബെന്സന് ജോര്‍ജ്, സണ്ണി വര്‍ഗീസ് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.
Comments