ഫാര്‍മേഴ്സ് ബ്രാഞ്ച്(ഡാളസ്): മിഷന്‍സ് ഓഫ് ഇന്ത്യ പതിനൊന്നാമത് വാര്‍ഷീക കണ്വന്ഷന് മെയ് 2,3,4 തീയ്യതികളില്‍ ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സില്‍ വെച്ചു നടത്തപ്പെടും.
ഭാരതീയ സുവിശേഷ വല്‍ക്കരണം, സഭകളുടെ ആത്മീയ ഉണര്‍വ്വ് വിദ്യാഭ്യാസ പ്രവര്‍ത്തനം, ആതുരശുശ്രൂഷ, തൊഴില്‍ പരിശീലനം പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചു ഉര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന മിഷന്‍സ് ഓഫ് ഇന്ത്യ സ്ഥാപകന്‍ കൂടിയായ ജോര്‍ജ്ജ് ചെറിയാനാണ് കണ്‍വന്‍ഷനിലെ മുഖ്യപ്രഭാഷകന്‍.
ഇലക്ട്രിക്ക് എന്‍ജിനീയറിംഗ് ബിരുദ്ധാധാരിയായ ജോര്‍ജ്ജ് ചെറിയാന് ഉദ്യോഗം രാജിവെച്ചു. സുവിശേഷവേലയ്ക്കായി പൂര്‍ണ്ണ സമയം വേര്‍തിരിച്ചു. ഇന്ത്യന്‍ ഗ്രാമീണ മേഖലയില്‍ നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ചുവരുന്നു. നവജീവോദയം, തിരുവല്ല ആസ്ഥാനമാക്കി പ്രാവര്‍ത്തിക്കുന്ന മിഷന്‍സ് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.
വാര്‍ഷീക കണ്‍വെന്‍ഷന്റെ ഉല്‍ഘാടനം സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ.സജിതോമസ് നിര്‍വ്വഹിക്കും.
കണ്‍വന്‍ഷനോടനുബന്ധിച്ചു ഏപ്രില്‍ 28, തിങ്കള്‍ വൈകീട്ട് 6.30 മുതല്‍ 9 വരെയും, 29,30 തിയ്യതികളില്‍ രാവിലെ 9.30 മുതല്‍ 12വരേയും പ്രത്യേക ബൈബിള്‍ ക്ലാസ്സുകള്‍ കരോള്‍ട്ടണ്‍ സാന്ദ്രഡ്രൈവിലുള്ള ഇന്ത്യന്‍ ക്രീക്ക് ഹോം ഓണേഴ്സ് അസ്സോസിയേഷന് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് ഉണ്ടായിരിക്കും.
കണ്‍വന്‍ഷനില്‍ എല്ലാവരും പ്രാര്‍ത്ഥനയോടെ വന്ന് സംബന്ധിക്കണമെന്ന് കണ്‍വീനര്‍ പി.വി.ജോണ്‍ അഭ്യര്‍ത്ഥിച്ചു.
Comments