ഹൂസ്റ്റണ്‍:- മലങ്കര ഓർത്തഡോൿസ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ഭദ്രാസന അസ്സംബ്ലിയും, വൈദീക മീറ്റിങ്ങും മെയ് മാസം 22 മുതൽ 24 വരെ ബീസ്ലിയിൽ പുതിയ ഭദ്രാസന ആസ്ഥാന സമുസ്ച്ചയമായ ഊർസ്ലേം സെൻററിൽ അഭിവന്ദ്യ അലക്സിയോസ്സ് മാർ യൂസാബിയോസ്സ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടത്തുന്നതിനായി ഭദ്രാസന കൌണ്‍സിൽ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് ഭദ്രാസന ദിനാഘോഷവും നടത്തുന്നതായിരിയ്ക്കും.
അഭി.അലക്സിയോസ്സ് മാർ യൂസാബിയോസ്സ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടിയ ഭദ്രാസന കൌണ്‍സിൽ മീറ്റിംഗിൽ ഭദ്രാസന സെക്രടറി റവ.ഡോ.ഫാ. ജോയി പയ്ങ്ങോളിൽ, ഭദ്രാസന കൌണ്‍സിലർ മാരായ ഫാ. മാത്യൂസ് ജോർജ്ജ്, ചാർളി വർഗ്ഗീസ്സ് പടനിലം, എൽസണ്‍ സാമുവെൽ, ജോർജ്ജ് ഗീവർഗ്ഗീസ്സ്, ക്യാപ്റ്റൻ ജൈസണ്വർഗ്ഗീസ്സ് എന്നിവർ സംബന്ധിച്ചു.
Comments