ന്യൂയോർക്ക്:അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) മാധ്യമരംഗത്തെ സമഗ്രസംഭാവനകൾക്ക് നൽകുന്ന മാധ്യമശ്രീ പുരസ്കാരത്തിന് ജോസി ജോസഫ് അർഹനായി.ഒരു ലക്ഷം രൂപയും, പ്രശംസാഫലകവും അടങ്ങുന്നതാണ് പുരസ്കാരം . മാതൃഭൂമി ചാനൽ ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണനാണ് മാധ്യമരത്ന പുരസ്കാരം,50,000 രൂപയും പ്രശംസാഫലകവും ലഭിക്കും. ആദര് ശ് ഭവന കുഭകോണം , കോമണ്‍ വെല്‍ ത്ത് അഴിമതി ,2ജി സ്പെക്ട്രം കേസിലെ അനില്‍ അം മ്പാനി പോലെയുള്ളവരുടെ പങ്ക്,പാ ര്‍ ലമെന്റ് അം ഗങ്ങളുടെ ലീവ് ട്രാവല്‍ അഴിമതി എന്നിവ പുറം ലോകം അറിയുന്നത് ജോസിയുടെ റിപ്പോര് ട്ടിങ്ങുകളിലൂടെയാണ്.ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഗ്രൂപ്പ് കമ്മാന് ഡര് ആബ്ദുല്‍ മജീദുമായുള്ള അഭിമുഖം ശ്രദ്ധേയമായിരുന്നു.പുരസ്കാരങ്ങൾ ജനുവരി 13 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ബോൾഗാട്ടി പാലസ് ഹോട്ടലിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ വെച്ച് വിതരണം ചെയ്യുമെന്ന് ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര , സെക്രട്ടറി സുനിൽ തൈമറ്റം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കൂടാതെ മാധ്യമരംഗത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ച 9 പേർക്കും പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . മികച്ച പത്രപ്രവർത്തകൻ - വി.എസ് രാജേഷ് - കേരള കൗമുദി(അച്ചടി) , പി.ആർ സുനിൽ- ഏഷ്യാനെറ്റ് ന്യൂസ് (ദൃശ്യമാധ്യമം ) ,മികച്ച സംവാദകൻ - എൻ.പി ചന്ദ്രശേഖരൻ (കൈരളി ടി.വി) , മികച്ച വാർത്ത അവതാരകൻ - അഭിലാഷ് മോഹനൻ (റിപ്പോർട്ടർ), മികച്ച അന്വേഷണാൽമക വാർത്ത- എം.നിസാർ - (മാധ്യമം) , മികച്ച ഫോട്ടോഗ്രാഫർ - അരവിന്ദ് വേണുഗോപാൽ (മലയാള മനോരമ) , മികച്ച ഫീച്ചർ - എ എസ് ശ്രീകുമാർ , മികച്ച യുവ മാധ്യമപ്രവർത്തകൻ - അഖിൽ അശോക് , മനോരമ ഓൺലൈൻ . 25000 രൂപയും പ്രശംസാഫലകവും ആണ് ഇവർക്ക് ലഭിക്കുക.
ഡോ: ഡി. ബാബു പോൾ , കെ.എം റോയ് , തോമസ് ജേക്കബ് , അലക്സാണ്ടർ സാം , ഡോ: എം.വി പിള്ള എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്ക്കാരജേതാക്കളെ തെരെഞ്ഞെടുത്തത്.
Comments