ന്യൂയോര്‍ക്ക്: ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസ് ഇടവക സണ്‍ഡേ സ്കൂളിന് ഭദ്രാസനതല അംഗീകാരം. ഫിലാഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ആഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ആര്‍ട്സ് ഫെസ്റ്റിവല്‍ ആന്‍ ടാലന്റ് ഷോയിലാണ് ഭദ്രാസനതല എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കിയത്. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില ഇടവകകളില്‍ നിന്നുള്ള 406 പേര് പങ്കെടുത്ത മത്സരങ്ങള്‍ക്കൊടുവിലാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച ജാക്സണ് ഹൈറ്റ്സ് സണ്‍ഡേ സ്കൂളിന് ട്രോഫി ലഭിച്ചത്. ഇടവകയിലെ ടിഫനി തോമസും, ടെസിയ തോമസുമാണ് ഭദ്രാസനതല സണ്ഡേസ്കൂള് ചാമ്പ്യന്മാര്. സണ്ഡേസ്കൂള് ഡയറക്ടര്‍ ഫാ. ഗ്രിഗറി വറുഗീസ് സമ്മാനദാനം നിര്‍വ്വഹിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസ് ഇടവക വികാരി ഫാ. ജോണ്‍ തോമസിന്റേയും, സണ്ഡേസ്കൂള് പ്രിന്‍സിപ്പാള്‍ ബിജി വിന്സിനേയും ഡയറക്ടര്‍ ഫാ. ഗ്രിഗറി വറുഗീസ് അനുമോദിച്ചു. രണ്ടായിരത്തിലധികം പേര് ഈ വര്‍ഷിക കലാമേള കാണാനെത്തിയിരുന്നു.
Comments