വാഷിങ്ടൻ ഡിസി∙ ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിരഞ്ഞെടുപ്പിൽ സെനറ്റിലും യുഎസ് ഹൗസിലും റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടി ആധിപത്യം നിലനിർത്തുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ഡമോക്രാറ്റിക് പാർട്ടിയുമായി സഹകരിച്ച് പ്രധാന വിഷയങ്ങളിൽ തീരുമാനം കൈകൊള്ളുമെന്നും പെൻസ് വ്യക്തമാക്കി.
ഞങ്ങൾ നന്നായി പ്രവർത്തിക്കുന്നു. സെനറ്റിൽ ഭൂരിപക്ഷം ലഭിക്കുമെന്നത് ഉറപ്പാണ്. വെസ്റ്റ് വെർജിനിയയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ട്രംപിന്റെ പ്രഖ്യാപനം ജനം ഹർഷാരവത്തോടെയാണു സ്വീകരിച്ചതെന്നും പെൻസ് വ്യക്തമാക്കി.
Comments