ഫിലാഡല്‍ഫിയ: മലയാളത്തിന്റെ താരസുന്ദരികളായ മംമ്താ മോഹന്‍ദാസും, രമ്യാ നമ്പീശനും എല്ലാ ദിവസങ്ങളിലും ഫോമാ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് ആടിയും പാടിയും മലയാളി മനസ് കീഴടക്കാന്‍ തയാറെടുക്കുന്നു. ആദ്യമായാണ് സൗത്ത് ഇന്ത്യയിലെ വിലയേറിയ ഈ താരസുന്ദരികള്‍ ഒരു കണ്‍വന്‍ഷനില്‍ മുഴുനീളെ പങ്കെടുക്കുന്നത്.
ഫോമയുടെ സൂപ്പര്‍ ഹിറ്റ് പരിപാടികളായ മിസ് ഫോമ, ഫോമാ യൂത്ത് ഫെസ്റ്റിവല്‍, ഫോമാ ഫിലിമോത്സവ്, ഫോമാ ബാങ്ക്വറ്റ് തുടങ്ങിയ പരിപാടികളില്‍ താരസുന്ദരികളുടെ സാന്നിധ്യം നിറംപകരും. ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ ആവശ്യപ്രകാരം ഫോമ ഇദംപ്രഥമമായി കണ്‍വന്‍ഷനില്‍ വണ്‍ഡേ രജിസ്ട്രേഷന് (125 ഡോളര്‍) തുറന്നിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fomaa.com, ഫോണ്‍: 908 337 1289.
Comments