മയാമി എക്സ്പ്രസ് ഫിലാഡല്‍ഫിയയിലേക്ക്
Text Size
Story Dated: Friday, May 02, 2014 10:32 hrs UTC
മയാമി : ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആനന്ദന് നിരവേല്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോയി ആന്റണി എന്നിവര്‍ക്കു പിന്തുണയുമായി, മയാമിയിലുള്ള കേരളസമാജം, നവ കേരള ആര്‍ട്സ് ക്ലബ്, പാംബീച്ച് മലയാളി അസ്സോസിയേഷന്, എന്നീ മൂന്നു സംഘടനകള്‍ ഒരുമിച്ച് ഒരു ബസിലും കുറെ കാറുകളിലുമായി, 100ല്‍ പരം ആള്ക്കാര് ജൂണ്‍ 25ന് 5 മണിക്ക്, മയാമിയില്‍ നിന്നും ഫിലാഡല്‍ഫിയയിലേക്കും യാത്ര തിരിക്കുവാന്‍ തീരുമാനിച്ചു. മാവും പ്ലാവും തെങ്ങും സമൃദ്ധമായി വളരുന്ന അമേരിക്കയിലെ കൊച്ചു കേരളത്തിലേക്കു ഫോമയുടെ അഞ്ചാമത് കണ്വെന്ഷന് കൊണ്ടുവരാനുള്ള ആകാംഷയോടു കൂടിയാണ് ഈ യാത്രയെന്നു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ശ്രീ. ആനന്ദന്നിരവേലും, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോയി ആന്റണിയും, മൂന്നു സംഘടനാ പ്രസിഡന്റുമാരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.
മയാമിയില്‍ ഉള്ള ഒരു ഫൈവ്സ്റ്റാര്‍ ബീച്ച് റിസോട്ടില്‍ നാൡതുവരെ കണ്ടിട്ടില്ലാത്ത വിധം പ്രൗഢഗംഭീരമായ ഒരു കണ്‍വെന്‍ഷനാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. അതിനോടനുബന്ധിച്ച് കണ്‍വെന്‍ഷനുശേഷം രണ്ടു മുതല്‍ നാലുദിവസം വരെ നീണ്ടു നില്ക്കുന്ന ഒരു ബഹാമാസ് ക്രൂസിന്റേയും ഓര്‍ലാണ്ടോ തീം പാര്‍ക്കുകളിലേക്കു സ്പെഷ്യല്‍ ടൂര്‍ പാക്കേജിന്റേയും പ്രാരംഭ നടപടികള്‍ തുടങ്ങയതായും ശ്രീ ആനന്ദന് നിരവേല്‍ അിറയിച്ചു.
ഏതാണ്ട് 2000 മലയാളി കുടുംബങ്ങള്‍ അതിവസിക്കുന്ന മയാമിയില്‍ നാളിതുവരെയായി ഒരു കേന്ദ്ര സംഘടനയും കണ്‍വെന്‍ഷനുകള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. പല മതസംഘടനകളും ഇവിടെ വളരെ വിജയകരമായി കണ്വെന്ഷന് മയാമില്‍ കൊണ്ടു വരാനും, അതു വിജയിപ്പിക്കുവാനും മയാമിയിലുള്ള മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.
Report : Aby Anand
Comments