ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ പുതിയ വികാരി ജനറാള്മാരേയും, പ്രൊക്യുറേറ്ററേയും നിയമിച്ചുകൊണ്ട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് നിയമനം നല്കിയിരിക്കുന്നു. തദനുസാരം, ഫിലാഡല്‍ഫിയ സെന്റ് തോമസ് പള്ളി വികാരിയായിരുന്ന റവ.ഡോ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍ പ്രോട്ടോസിന്ഞ്ചെല്ലുസായും, ലോസ്ആഞ്ചലസില്‍ വിശുദ്ധ പത്താം പീയൂസിന്റെ നാമത്തിലുള്ള ക്നാനായ സീറോ മലബാര്‍ പള്ളി വികാരിയായിരിക്കുന്ന റവ.ഫാ. തോമസ് മുഴവനാല്‍ സിഞ്ചെല്ലുസും ക്നാനായ റീജിയന്റെ ഡയറക്ടറായും, നോര്‍ത്ത് കരോളിനയില റാലി/ഡുറം ലൂര്‍ദ് മാതാ പള്ളി വികാരി റവ.ഫാ. പോള്‍ ചാലിശേരി ഫിനാന്‍സ് ഓഫീസറായും 2014 ഫെബ്രുവരി എട്ടാം തീയതി ഉത്തരവാദിത്വം ഏറ്റെടുക്കും.
നിലവിലുള്ള തസ്തികയ്ക്കു പുറമെയാണ് റവ.ഫാ. തോമസ് മുളവനാലിന് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. രൂപതയുടെ സമഗ്രമായ വളര്‍ച്ചയ്ക്കുവേണ്ടി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന വെരി റവ.ഫാ. ആന്റണി തുണ്ടത്തില്‍ വികാരി ജനറാള്‍ സ്ഥാനത്തുനിന്നും നിന്നും മാറി, അമേരിക്കയിലും കാനഡയിലുമുള്ള സെന്റ് തോമസ് മിഷണറി സൊസൈറ്റിയുടെ കോര്‍ഡിനേറ്ററായി ശുശ്രൂഷ തുടരും. രൂപതയിലെ ക്നാനായ ഇടവക മിഷന് സമൂഹങ്ങളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്കിയ വെരി റവ.ഫാ. ഏബ്രഹാം മുത്തോലത്ത് വികാരി ജനറാള്‍, ക്നാനായ റീജിയന് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നും മാറി, മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് സീറോ മലബാര്‍ ക്നാനായ ഇടവകയുടെ വികാരിയായി സേവനം തുടരും. രൂപതയുടെ സാമ്പത്തിക നിര്‍വഹണത്തിലും യുവജനപ്രേക്ഷിതത്വത്തിലും സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന വെരി റവ.ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ പ്രൊക്യൂറേറ്റര്‍ സ്ഥാനത്തുനിന്നും മാറി രൂപതുയുടെ യൂത്ത് അപ്പസ്തോലേറ്റ് ഡയറക്ടര്‍ എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
കാലിഫോര്‍ണിയ സാക്രമെന്റോ ഇന്‍ഫന്റ് ജീസസ് സീറോ മലബാര്‍ മിഷന് ഡയറക്ടര്‍ റവ.ഫാ. ജോണിക്കുട്ടി ജോര്‍ജ്, ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ പള്ളി വികാരിയായും റവ.ഫാ. സിബി കുര്യന് വേലംപറമ്പില്‍ സാക്രമെന്റോ സീറോ മലബാര്‍ മിഷന് ഡയറക്ടറായും, റവ.ഫാ. ജോബി ജോസഫ് ചേലകുന്നേല്‍ നോര്‍ത്ത് കരോളിനയിലെ റാലി/ഡുറം ലൂര്‍ദ് മാതാ സീറോ മലബാര്‍ പള്ളി വികാരിയായും 2014 ഫെബ്രുവരി എട്ടാം തീയതി ശനിയാഴ്ച ഉത്തരവാദിത്വം ഏറ്റെടുക്കും. രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് ആണ് ബഹുമാനപ്പെട്ട വൈദീകരുടെ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
Comments