മസ്കിറ്റ്(ഡാളസ്) : ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ കരോളിങ്ങിന്റെ സമാപനത്തോടനുബന്ധിച്ചു ക്രിസ്തുമസ്സ് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഡിസംബര്‍ 24 വെള്ളിയാഴ്ച വൈകീട്ട് ദേവാലയത്തില്‍ നടന്ന ആഘോഷപരിപാടികള്‍ ഗായകസംഘത്തെ ഗാനാലാപനത്തോടെ ആരംഭിച്ചു. ഈശോ ചാക്കൊ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. റവ.ഓ.സി.കുര്യന് സ്വാഗതമാശംസിച്ചു. പി.എം. സക്കറിയാ, ഷെര്‍ലിന്‍ മത്തായി എന്നിവര്‍ നിശ്ചയിക്കപ്പെട്ട പാഠഭാഗങ്ങള്‍ വായിച്ചു. സണ്ടെ സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ സൂപ്രണ്ട് ഈശോ തോമസിന്റെ നേതൃത്വത്തില്‍ നാറ്റിവിറ്റി സീന്‍ അവതരിപ്പിച്ചു. യൂത്ത് ചാപ്ളയന്‍ റവ.ജോര്‍ജ്ജ് ജേക്കബ് ക്രിസ്മസ് സന്ദേശം നല്കി. യുവജനസഖ്യം സെക്രട്ടറി, വിനോദ് ചെറിയാന്, സേവികാസംഘം സെക്രട്ടറി ജോളി ബാബു എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച സ്ക്കിറ്റ് പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റി. പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍, സണ്ടെ സ്ക്കൂള് അദ്ധ്യാപകര്‍, ചര്‍ച്ച് ഗായക സംഘം തുടങ്ങിയവര്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു. സെക്രട്ടറി ലിജു തോമസ്, നന്ദി പറഞ്ഞു. ഇടവക വികാരി റവ.ഓ.സി. കുര്യന് അച്ചന്റെ പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനും ശേഷം ആഘോഷ പരിപാടികള്‍ സമാപിച്ചു.
Comments