You are Here : Home / USA News

ചര്‍ച്ച്‌ വേള്‍ഡ്‌ സര്‍വീസ്‌ ജോണ്‍ ബക്കര്‍ അവാര്‍ഡ്‌ ദാനം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, December 04, 2013 11:28 hrs UTC

 ന്യൂയോര്‍ക്ക്‌: ചര്‍ച്ച്‌ വേള്‍ഡ്‌ സര്‍വീസിന്റെ രണ്ടാമത്‌ ജോണ്‍ ബക്കര്‍ അവാര്‍ഡ്‌ ദാന സ്വീകരണസമ്മേളനം ന്യൂയോര്‍ക്കില്‍ നടന്നു. മന്‍ഹാട്ടനിലെ വേള്‍ഡ്‌ മോണിമെന്റ്‌സ്‌ ഫണ്ട്‌ ഗാലറിയില്‍ വെച്ചാണ്‌ അവാര്‍ഡ്‌ സമ്മേളനം നടന്നത്‌. ന്യൂയോര്‍ക്ക്‌ സിറ്റി മേയര്‍ മൈക്കിള്‍ ബ്ലൂംബര്‍ഗ്‌, ബോര്‍ഡര്‍ കണ്‍സോര്‍ഷ്യം മുന്‍ ഡയറക്‌ടര്‍ ജാക്‌ ഡന്‍ഫോര്‍ഡ്‌, ഐക്യരാഷ്‌ട്രസഭയിലെ ജോര്‍ദാന്‍ അംബാസഡര്‍ സെയ്‌ദ്‌ രാദ്‌ അല്‍ ഹുസൈന്‍ രാജകുമാരന്‍ എന്നിവര്‍ക്കാണ്‌ അ ്‌വാര്‍ഡ്‌ നല്‍കിയത്‌. അഭയാര്‍ഥികളുടെ ക്‌ഷേമത്തിനായി ജീവിതത്തിന്റെ 60 വര്‍ഷങ്ങള്‍ ആത്മാര്‍പ്പണം ചെയ്‌ത്‌ , 2011 ഡിസംബര്‍ 11ന്‌ ഈ ലോകത്തോട്‌ വിട പറഞ്ഞ ജോണ്‍ ബക്കറുടെ സ്‌മരണയ്‌ക്കായി ഏര്‍പ്പെടുത്തിയതാണ്‌ ഈ അവാര്‍ഡ്‌. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പൊലിത്ത സമ്മേളനത്തിന്റെ ആതിഥേയ കമ്മിറ്റിയില്‍ അംഗമായിരുന്നു.

 

 

ഹംഗറി, ക്യൂബ, ഇന്തോചൈന പ്രദേശങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന്‌ അഭയാര്‍ഥികളെ യു.എസില്‍ പുനരധിവസിപ്പിക്കുന്നതിന്‌ ജീവിതത്തിന്റെ നല്ലൊരുഭാഗം സമര്‍പ്പിച്ച്‌, ഈ ലോകത്തോട്‌ വിട പറഞ്ഞ ബക്കറിന്റെ ഓര്‍മകള്‍ തുടിച്ചുനിന്ന സമ്മേളനത്തില്‍ അഭയാര്‍ഥികളും കുടിയേറ്റക്കാരും യു.എസിന്‌ നല്‍കുന്ന സംഭാവനകളെയും സേവനങ്ങളെയും പ്രത്യേകം സ്‌മരിച്ചു. ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിലെയും നഗരത്തിലെയും പൊതു പ്രവര്‍ത്തകര്‍, മുന്‍ അഭയാര്‍ഥികള്‍, കുടിയേറ്റക്കാര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യം ചടങ്ങുകള്‍ക്ക്‌ ഗരിമ പകര്‍ന്നു. ബിഷപ്പ്‌ ജോണ്‍സി ഇട്ടി അധ്യക്ഷനായ ആതിഥേയ കമ്മിറ്റിയില്‍ സഖറിയ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പൊലിത്തയ്‌ക്ക്‌ പുറമേ ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌ ആര്‍ച്ച്‌ഡയോസിസിന്റെ പ്രിമേറ്റ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ദിമിത്രിയോസ്‌, അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ്‌ ഡയോസിസ്‌ എക്യുമെനിക്കല്‍ ഓഫിസര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ വിക്കന്‍ അയ്‌കേസിയന്‍, മാര്‍ത്തോമ്മാ ചര്‍ച്ച്‌ നോര്‍ത്ത്‌ അമേരിക്ക - യൂറോപ്പ്‌ ഭദ്രാസന ബിഷപ്പ്‌ റൈറ്റ്‌ റവ. ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയോഡോഷ്യസ,്‌ നടി ഒളിമ്പിയ ഡുകാകിസ്‌ തുടങ്ങിയവര്‍ അംഗങ്ങളായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ഥി പ്രവാഹം നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കയിലെ പ്രൊട്ടസ്റ്റന്റ്‌, ഓര്‍ത്തഡോക്‌സ്‌, ആംഗ്ലിക്കന്‍ സഭകള്‍ ചേര്‍ന്ന്‌ 1946ലാണ്‌ 37അംഗ സി. ഡബ്‌ള്യു.എസ്‌ രൂപീകരിച്ചത്‌. അന്നുമുതലിന്നോളം എട്ടുലക്ഷത്തിലേറെ അഭയാര്‍ഥികളെ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി സി ഡബ്ല്യു എസ്‌ പുനരധിവസിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഗാര്‍ഹിക പീഡനത്തിനെതിരെ ഡൊമസ്റ്റിക് ഹാര്‍മണി ഫൗണ്ടേഷന്‍ വോക്കത്തോണ്‍ സംഘടിപ്പിച്ചു
    ന്യൂയോര്‍ക്ക്: ഗാര്‍ഹിക പീഡനത്തിനെതിരെ സാമൂഹിക ബോധവല്‍ക്കരണം ലക്ഷ്യം വച്ചുകൊണ്ട് ഡൊമസ്റ്റിക് ഹാര്‍മണി ഫൗണ്ടേഷന്‍...

  • തങ്കമ്മജോര്‍ജ് നിര്യാതയായി
    ജോര്‍ജി വര്‍ഗീസ്   ഓമല്ലൂര്‍ : വടക്കേപ്പറമ്പില്‍ ശാന്തിഭവന്‍ പരേതനായ വി.റ്റി. ജോര്‍ജിന്റെ ഭാര്യ തങ്കമ്മ ജോര്‍ജ്(93)...

  • ഹൂസ്റ്റണില്‍ സംയുക്ത ക്രിസ്തുമസ് കരോള്‍ ശനിയാഴ്ച
    ഹൂസ്റ്റണ്‍: ഇന്ത്യാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ 32-മത് ക്രിസ്തുമസ്...

  • സാന്‍ജോസ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ താങ്ക്‌സ്ഗിവിംഗ് ആഘോഷിച്ചു
    വിവിന്‍ ഓണശ്ശേരില്‍   സാന്‍ജോസ് സാന്‍ജോസ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ താങ്ക്‌സ്ഗിവിംഗ്...

  • Cartoon- Thommy