You are Here : Home / USA News

സിസ്റ്റർ ഷിവാനിയുടെ യുഎസ് കാനഡ പര്യടനം ജൂൺ 2 മുതൽ 17 വരെ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, May 28, 2018 02:25 hrs UTC

സിയാറ്റിൻ ∙ ബ്രഹ്മ കുമാരി ഷിവാനി എന്ന പേരിൽ ലോകപ്രശസ്തയായ സിസ്റ്റർ ഷിവാനിയുടെ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന നോർത്ത് അമേരിക്കാ, കാനഡ പര്യടനം ജൂൺ 2 ന് ആരംഭിക്കുന്നു. 1937 ൽ ചുരുക്കം ചില സെന്ററുകളായി ആരംഭിച്ച ബ്രഹ്മ കുമാരീസ് വേൾഡ് സ്പിരിച്ച്വൽ ഓർഗനൈസേഷനാണ് സിസ്റ്റർ ഷിവാനിയുടെ നോർത്ത് അമേരിക്കാ പ്രഭാഷണ പരമ്പരക്ക് നേതൃത്വം നൽകുന്നത്.

ജനഹൃദയങ്ങളെ ആകർഷിക്കുവാൻ കഴിയുന്ന ആത്മീയ പ്രഭാഷണങ്ങളിലൂടെ ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുവാൻ കഴിഞ്ഞിട്ടുള്ള ഷിവാനിയുടെ എവേക്കനിങ്ങ് വിത്ത് ദി ബ്രഹ്മ കുമാരീസ് (Awakening with The Bramma Kumaris) എന്ന ടിവി ഷോ ലോക പ്രസിദ്ധമാണ്.

വേൾഡ് സൈക്യാട്രി അസോസിയേഷൻ ഗുഡ് വിൽ അംബാസിഡറായി സിസ്റ്റർ ഷിവാനി ഇലക്ട്രിക് എൻജിനിയറിങ് ബിരുദധാരിയും പൂണെ യൂണിവേഴ്സിറ്റി ഗോൾഡ് മെഡലിസ്റ്റുമാണ്.യുകെ, ഏഷ്യ പസഫിക്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ പ്രഭാഷണങ്ങൾ, വർക്ക് ഷോപ്പുകൾ എന്നിവ സംഘടിപ്പിച്ചിട്ടുള്ള ഷിവാനിക്ക് യുട്യൂബിൽ 56 മില്യനും ഫേസ് ബുക്കിൽ 1.7 മില്യനും അനുയായികൾ ഉണ്ട്.

ജൂൺ 2 ന് കലിഫോർണിയ സാന്റാ ക്ലാരയിൽ നിന്നും ആരംഭിക്കുന്ന പര്യടനം ജൂൺ 17 ന് വാഷിങ്ടനിൽ സമാപിക്കും. പ്രവേശനം സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് :

awakening.brammakumaris.us

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.