You are Here : Home / USA News

പൊലീസിന്റെ വെടിയേറ്റു മരിച്ച ഇന്ത്യൻ അമേരിക്കന്‍ വിമുക്തഭടന്റെ കുടുംബത്തിന് 2.5 മില്യന്‍ നഷ്ടപരിഹാരം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, May 01, 2018 01:23 hrs UTC

കലിഫോര്‍ണിയ∙ ഗൾഫ് യുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടനും മാനസിക രോഗിയുമായ ഇന്ത്യൻ അമേിരക്കൻ വംശജൻ പൊലീസ് വെടിയേറ്റു മരിച്ച കേസിൽ 2.5 മില്യൻ ഡോളർ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരമായി നൽകാൻ നോർത്തേൺ കലിഫോർണിയ സിറ്റി തീരുമാനിച്ചു. 1990 ൽ ഓപ്പറേഷൻ സ്റ്റോമിൽ പങ്കെടുത്ത ശേഷം മാനസിക രോഗിയായി മാറിയ പർമിന്ദർ സങ്ങാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. 2014 ലായിരുന്നു സംഭവം.

പർമിന്ദർ സിങ് ഭാര്യമാതാവിനെ ആക്രമിക്കാൻ ശ്രമിക്കുന്നു എന്ന അറിയിപ്പിനെ തുടർന്നാണ് പൊലീസ് വീട്ടിലെത്തിയത്. പൊലീസ് വീട്ടിൽ പ്രവേശിക്കുമ്പോൾ കത്തിയുമായി പർമിന്ദർ സിങ് തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തുടർന്നു പൊലീസ് 14 റൗണ്ട് വെടിയുതിർത്തു. വെടിയുണ്ട ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും തുളച്ചു കയറി നമിഷങ്ങൾക്കകം പർമിന്ദർ സിങ് മരണമടഞ്ഞു. ഇത്രയും ക്രൂരമായി പർമിന്ദർ സിങ്ങിനെ പൊലീസ് വധിച്ചതിനാലാണ് കുടുംബാംഗങ്ങൾ നഷ്‍ട പരിഹാരത്തിന് കേസ് ഫയൽ ചെയ്‌തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.