You are Here : Home / USA News

ഷിക്കഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് കെ. എസ്. ആന്റണിയെ ആദരിച്ചു

Text Size  

Story Dated: Monday, April 30, 2018 01:04 hrs UTC

ചിക്കാഗോ∙ 1972ൽ ചിക്കാഗോ മലയാളി അസോസിയേഷൻ പ്രവർത്തനമരംഭിച്ചപ്പോൾ പ്രസിഡന്റായിരുന്ന പ്രൊഫ. കെ എസ് ആന്റണിയെ അസോസിയേഷൻ സീനിയർസ് ഫോറം ആദരിച്ചു. യോഗത്തിൽ ഫോറം പ്രസിഡന്റ് ജോസഫ് നെല്ലുവേലിൽ എല്ലാവരെയും സ്വാഗതം ചെയ്തു.

‌അറ്റോർണി ജിമ്മി വാച്ചാച്ചിറ, ജോസ് കോലഞ്ചേരിയും എന്നിവർ ക്ലാ സ് നയിച്ചു.അവയവ ദാനത്തിന്റെ ആവശ്യകതയെയുക്കുറിച്ച് ഡോക്ടർ ജയിംസ് മാത്യുവും ക്ലാസ് നയിച്ചു.

സീനിയർസ് ഫോറം പ്രസിഡന്റ് ജോസഫ് നെല്ലുവേലിയും വൈസ് പ്രസിഡന്റ് വർഗീസ് കെ. ജോണും ചേർന്ന് പ്രൊഫ കെ. എസ്. ആന്റണിയെ പൊന്നാട അണിയിച്ചു. തുടർന്ന് കെ. എസ്. ആന്റണി സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ് രഞ്ജൻ എബ്രഹാം, മുൻ പ്രസിഡന്റ് സണ്ണി വള്ളിക്കളം, സണ്ണി ചിറയിൽ, ജേക്കബ് ചിറയത്ത് തുടങ്ങിയവർ സംസാരിച്ചു. വർഗീസ്. കെ ജോൺ നന്ദി പറഞ്ഞു.

By: ജിമ്മി കണിയാലി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.