You are Here : Home / USA News

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് സംഘം മൂന്ന് ഇടവകകൾ സന്ദർശിച്ചു

Text Size  

Story Dated: Thursday, April 19, 2018 08:58 hrs UTC

രാജൻ വാഴപ്പള്ളിൽ

ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന് ഒരുക്കമായുള്ള ഇടവക സന്ദർശനങ്ങൾ പുരോഗമിക്കുന്നു. ഏപ്രിൽ 15 ഞായറാഴ്ച മൂന്ന് ടീമുകൾ മൂന്ന് ഇടവകകളിൽ സന്ദർശനം നടത്തി. ഫിലഡൽഫിയ സെന്റ് ലൂക്ക്സ് മിഷൻ, ബോസ്റ്റൺ സെന്റ് മേരീസ്, ന്യൂജേഴ്സി മിഡ് ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഇടവകകളാണ് സന്ദർശിച്ചത്.

സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോ ഏബ്രഹാം, ഫാമിലി കോൺഫറൻസ് ഫിനാൻസ് കമ്മിറ്റി അംഗങ്ങളായ യോഹന്നാൻ ശങ്കരത്തിൽ, വർഗീസ് ഐസക് എന്നിവരാണ് ബെൻസേലം സെന്റ് ലൂക്ക്സ് ഓർത്തഡോക്സ് കോൺഗ്രിഗേഷൻ സന്ദർശിച്ചത്. ഫാദർ ഗീവർഗീസ് ജോൺ കമ്മിറ്റി അംഗങ്ങളെ സ്വാഗതം ചെയ്തു. അംഗങ്ങളിൽ നിന്നും വളരെ ഹൃദ്യമായ സഹകരണമാണ് ടീമിന് ലഭിച്ചത്.

ജോ ഏബ്രഹാമും യോഹന്നാൻ ശങ്കരത്തിലും കോൺഫറൻസിനെ കുറിച്ച് സംസാരിച്ചു. സെക്രട്ടറി സുനിൽ കുര്യൻ, ട്രഷറർ അജു ജേക്കബ്, ഫാമിലി കോൺഫറൻസ് സോഷ്യൽ മീഡിയ കമ്മിറ്റി അംഗം ബെഞ്ചമിൻ മാത്യു എന്നിവരുടെ ഭാഗത്തു നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. ആറ് കുടുംബങ്ങൾ രജിസ്റ്റർ ചെയ്തു. സുവനീറിലേക്കായി പള്ളിയുടെ പരസ്യം ലഭിച്ചു.15 കുടുംബങ്ങളിൽ നിന്നായി 12 റാഫിൾ ടിക്കറ്റുകളും ലഭിച്ചു.

മിഡ് ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഇടവകയിലെ ഫാമിലി യൂത്ത് കോൺഫറൻസ് കിക്ക് ഓഫിന്റെ ഭാഗമായി ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ ഇടവക സന്ദർശിച്ചു. ഇടവകയിൽ നിന്നുള്ള ഫാമിലി കോൺഫറൻസ് അംഗങ്ങളും ഇടവക ഭാരവാഹികളും ഭദ്രാസനത്തിലെയും മലങ്കര അസോസിയേഷന്റെയും പ്രതിനിധികളും ജോർജ് തുമ്പയിലിനൊപ്പം കിക്ക് ഓഫിൽ പങ്കെടുത്തു. ഭദ്രാസന കൗൺസിൽ അംഗം കൂടിയായ വികാരി ഫാദർ ബാബു കെ. മാത്യു, സുവനീറിൽ ഫുൾ പേജ് പരസ്യം ചെയ്യുന്നതിനുള്ള ചെക്ക് കൈമാറി. വിശുദ്ധ കുർബാനയ്ക്കുശേഷം ജനറൽ സെക്രട്ടറി ഇടവകാംഗങ്ങളെ സംബോധന ചെയ്തു സംസാരിച്ചു. ഭദ്രാസനത്തിലെ മിനിസ്ട്രി എന്ന നിലയിൽ ഫാമിലി യൂത്ത് കോൺഫറൻസിന്റെ പ്രാധാന്യത്തെകുറിച്ചും ജനറൽ സെക്രട്ടറി സംസാരിച്ചു. ഇടവകയിൽ നിന്നുള്ള ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ജോബി ജോണും സണ്ണി വർഗീസും റാഫിൾ ടിക്കറ്റുകൾ നേരത്തെ തന്നെ ഇടവകയിൽ വിതരണം ചെയ്തിരുന്നു.

ഇടവകയിൽ അതിഥി ആയെത്തിയ റവ. തോമസ് കുര്യൻ കോർ എപ്പിസ്കോപ്പാ, ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ ഇടവകയിൽ നിന്നുള്ള അജു തര്യൻ, അനു ജോസഫ്, ലിൻസി തോമസ്, ഇടവക സെക്രട്ടറി ജിമ്മി ജോൺ, ജോയിന്റ് ട്രസ്റ്റി ജോസ് തോമസ്, ജോയിന്റ് സെക്രട്ടറി വിനു കുര്യൻ, മലങ്കര അസോസിയേഷൻ അംഗങ്ങളായ കെ. ജി. തോമസ്, അഡ്വ. റോയി ജേക്കബ് കൊടുമൺ തുടങ്ങിയവരും പങ്കെടുത്തു. കെ. ജി. തോമസ്, ജോജി വർഗീസ് എന്നിവർ ഗ്രാന്റ് സ്പോൺസർമാരായി സഹകരിച്ചു. കോൺഫറൻസ് വേദിയിൽ ദിവസേന പ്രസിദ്ധീകരിക്കുന്ന കോൺഫറൻസ് ക്രോണിക്കിൾ പത്രാധിപ സമിതിയിലേക്ക് ജിനേഷ് തമ്പിയേയും തിരഞ്ഞെടുത്തു.

ട്രഷറർ മാത്യു വർഗീസ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം റോയി എണ്ണച്ചേരിൽ, ഫിനാൻസ് കമ്മിറ്റി ചെയർപേഴ്സൺ എബി കുര്യാക്കോസ്, തോമസ് വർഗീസ്, മേരി വർഗീസ്, ജോർജ് വർഗീസ് എന്നിവരാണ് ബോസ്റ്റണിൽ സന്ദർശനം നടത്തിയ ഫാമിലി കോൺഫറൻസ് ടീമിൽ ഉണ്ടായിരുന്നത്, സാറാ വർഗീസ്, മേരി എണ്ണച്ചേരിൽ, സീനാ വർഗീസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഫാദർ റോയി പി. ജോർജ് ടീമിനെ സ്വാഗതം ചെയ്തു. ഒരു ടിക്കറ്റെങ്കിലും വാങ്ങി കോൺഫറൻസിന് സഹായം ചെയ്യാൻ ഫാദർ റോയി പി. ജോർജ് ഇടവകാംഗ ങ്ങളെ ആഹ്വാനം ചെയ്തു.

ആദ്യ ടിക്കറ്റ് അച്ചൻ വാങ്ങിയതിനു പിന്നാലെ ചർച്ച് സെക്രട്ടറി സിബു തോമസ്, ട്രഷറർ കുറിയാക്കോസ് പാലൂപ്പറമ്പിൽ തുടങ്ങിയവരും ടിക്കറ്റ് വാങ്ങി. ജോയി വാഴയിൽ, സൈലേഷ് ചെറിയാൻ, ചെറിയാൻ ചാക്കോ, തൊമ്മി തോമസ് എന്നിവർ ഗ്രാൻഡ് സ്പോൺസേ ഴ്സായി. 75 ഓളം ടിക്കറ്റുകൾ വിതരണം ചെയ്തു. കോൺഫറൻസിനെക്കു റിച്ചും റാഫിൾ ടിക്കറ്റിെക്കുറിച്ചും മാത്യു വർഗീസ് സംസാരിച്ചു. കോൺഫ റൻസിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. രജിസ്ട്രേഷൻ ഉറപ്പാക്കുന്നതിലെ അവസാന തിയതിയുടെ കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. ഇടവക സന്ദർശനങ്ങൾ വിജയകരമായി നടത്തിവരുന്ന ഫിനാൻസ് / സുവനീർ ടീം അംഗങ്ങളുടെ സേവനങ്ങളെ കോ ഓർഡിനേറ്റർ ഡോ. വർഗീസ് എം. ഡാനിയേൽ ശ്ലാഘിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.