ഷിക്കാഗോ: മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ദുഖ്റാന തിരുനാളിന് ഒരുക്കമായി മാര്‍ത്തോമാ ശ്ശീഹായെക്കുറിച്ചുള്ള സംഗീത ആല്‍ബത്തിന്റ പ്രകാശനകര്‍മ്മം നടത്തപ്പെട്ടു.
മാര്‍ത്തോമാ വിദ്യാനികേതന്റെ ഡയറക്ടറായ റവ.ഡോ.ജോസ് കൊച്ചുപറമ്പില്‍ രചനയും സംഗീതസംവിധാനവും നിര്‍വഹിച്ച ആല്‍ബം മാര്‍ത്തോമാ ശ്ശീഹായുടെ അപദാനങ്ങള്‍ വര്‍ണ്ണിക്കുന്നതാണ്.
ആല്‍ബത്തിന്റെ ഒരു കോപ്പി സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട്, ഗ്ലാഡ്സണ്‍ വര്‍ഗീസിനു നല്‍കിക്കൊണ്ട് അമേരിക്കയിലെ പ്രകാശന കര്‍മം നിര്‍വഹിച്ചു. റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍, പി.ഡി. തോമസ്, സിനു പാലയ്ക്കത്തടം, സണ്ണി വള്ളിക്കളം, ജോയിച്ചന്‍ പുതുക്കുളം, ജോസ് ചേന്നിക്കര എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.
സൂപ്പര്ഫ്രീക്ക് മ്യൂസിക് സംവിധാനത്തില്‍ നിര്‍വഹിച്ചിരിക്കുന്ന ഈ ആല്‍ബത്തില്‍ കെസ്റ്റര്‍, ഗാഗൂല്, രെജിത്ത്, ജോബി, സംഗീത, ദീപു, എലിസബത്ത്, ലക്ഷ്മി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും ആല്‍ബത്തിന്റെ കോപ്പിക്കും ബന്ധപ്പെടുക: ലാലിച്ചന്‍ ആലുംപറമ്പില്‍ (ഷിക്കാഗോ) 312 636 5904, ഇമെയില്‍: josekochu@gmail.com, 0477 2230034, 94460 72121(India). Email: superofreakcreations@gmail.com
Comments