ഡാലസ് . ടെക്സാസ് സംസ്ഥാനത്തെ ഡാലസ് കൌണ്ടിയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ ദമ്പതിമാര്‍ ഇന്ത്യന്‍ അമേരിക്കന്‍സിന്റെ ഇടയില്‍ സാധാരണയായി കണ്ടുവരുന്ന ടൈപ്പ് 2 ഡയബറ്റിസ് പ്രതിരോധിക്കുന്നതിനുളള ഗവേഷണങ്ങള്‍ക്കായി 500,000 ഡോളര്‍ ഡാലസ് യുറ്റി സൌത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററിന് സംഭാവന നല്കി.
യുറ്റി സൌത്ത് വെസ്റ്റേണില്‍ ന്യുട്രീഷന്‍ ആന്‍ഡ് മെറ്റബോളിക്ക് ഡിസീസ് വിഭാഗത്തിന്റെ തലവന്‍ ഡോ. അഭിമന്യുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗവേഷണങ്ങള്‍ക്കാണ് ഡാലസിനുളള ഇന്ത്യന്‍ വംശജരായ സതീഷ് ഗുപ്തയും യാസ്മിന് ഗുപ്തയും സംഭാവന നല്‍കിയത്.
ഡാലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്ബി ഇന്റര്‍നാഷണല്‍ സാഥാപകനും, സിഇഒയുമാണ് സതീഷ് ഗുപ്ത. ചെന്നൈ ലയോള കോളേജില്‍ നിന്നും ബിരുദം നേടി യൂണിവേഴ്സിറ്റി ഓഫ് ഡാലസില്‍ നിന്നും എംബിഎയും കരസ്ഥമാക്കി.
ഡാലസിലുളള 300,000 ഇന്ത്യന്‍ വംശജരില്‍ ഏകദേശം പത്തുശതമാനം ഡയബറ്റിക്ക് രോഗികളാണ്.
സൌത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ ഫൌണ്ടേഷന് ട്രസ്റ്റിയായി പ്രവര്‍ത്തിക്കുന്ന സതീഷ് ഗുപ്തയെ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡാനിയേല്‍ കെ. പൊഡോള്‍സ്ക്കി പ്രത്യേകം അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു.
Comments