ഡാളസ്: ഡാളസ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയുടെ പുനര്‍നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം നടത്തുവാന്‍ തീരുമാനിച്ച പത്മഭൂഷണ്‍ ഡോ.കെ.ജെ. യേശുദാസ് സംഗീതനിശ `യെസ്റ്റര്‍ഡേ ആന്‍ഡ് ടുഡേ'യുടെ വെബ്സൈറ്റ് സജ്ജമായി. www.yesudas2014.com എന്നതാണ് വെബ്സൈറ്റിന്റെ പേര്. ഇതുവഴി പ്രോഗ്രാമിന്റെ ടിക്കറ്റുകള്‍ ലഭ്യമാണ്.
പ്രസ്തുത താരനിശ 2014 മെയ് മാസം 24-ന് വൈകിട്ട് 6 മണിക്ക് ഡാളസ് മ്യൂസിക് ഹാളില്‍ നടക്കും. യേശുദാസിനൊപ്പം വിജയ് യേശുദാസ്, ശ്വേതാ മോഹന്‍, രമ്യാനമ്പീശന് എന്നിവരും പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 214 738 5236, 469 499 6559, 214 289 9192, 214 326 2583 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Comments