You are Here : Home / USA News

ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി ന്യുയോര്‍ക്കിലെത്തി

Text Size  

Story Dated: Thursday, July 05, 2018 11:50 hrs UTC

ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ന്യുയോര്‍ക്കിലെത്തിചേര്‍ന്നു. ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ന്യുയോര്‍ ക്കിലെത്തിചേര്‍ന്നു കെന്നഡി എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ ഫൊക്കാന നേതാക്കളും വിവിധ സംഘടന നേതാക്കളും മലയാള മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.ഫൊക്കാന മുന്‍ പ്രസിഡന്റുമാരായ ഡോ അനിരുദ്ധന്‍ , പോള്‍ കറുകപള്ളി, ഇന്ത്യ പ്രസ്സ് ക്ളബ് ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കര, മുന്‍ ദേശീയ ട്രഷറര്‍ ജോസ് കാടാപുറം ,ജേക്കബ് ചുങ്കത്ത് , ഇന്ത്യന്‍ കോണ്‍ സുലേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയേയും കുടുംബത്തേയും സ്വീകരിച്ചു.

നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ബാര്‍ഡിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ജൂലൈ-6 ന് മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കുന്നുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഫലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന സമ്മേളനത്തിനും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇതടക്കമുള്ള പരിപാടികളില്‍ പങ്കെടുത്തശേഷം ജൂലൈ 18 ന് മുഖ്യമന്ത്രി തിരിച്ചെത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.