You are Here : Home / USA News

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് ന്യൂജഴ്‌സിയിൽ

Text Size  

ജിനേഷ് തമ്പി

jineshpt@gmail.com

Story Dated: Saturday, May 26, 2018 01:01 hrs UTC

ന്യൂജഴ്സി∙മലയാളികളുടെ സുപ്രസിദ്ധ ഗ്ലോബൽ സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ 11–ാമത് ബയനിയൽ ഗ്ലോബൽ കോൺഫറൻസിന് അമേരിക്കയിലെ "ഗാർഡൻ സ്റ്റേറ്റ്" ന്യൂജഴ്സി ഓഗസ്റ്റ് 24 -26 നു വേദിയാകും.

വേൾഡ് മലയാളി കൌൺസിൽ ന്യൂജഴ്‌സി പ്രവിൻസ് ആതിഥ്യമരുളുന്ന ഗ്ലോബൽ കോൺഫറൻസ് ,ന്യൂജഴ്‌സിയിലെ മനോഹരമായ ഐസ് ലിൻ നഗരത്തിലുള്ള റിനൈസൻസ് വുഡ് ബ്രിഡ്‌ജ്‌ ഹോട്ടലിൽ 2018 ഓഗസ്റ്റ് 24, 25, 26 (വെള്ളി, ശനി, ഞായർ) തീയതികളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്

"അമേരിക്കയിൽ ഒരു പൊന്നോണം" എന്ന ആശയത്തിൽ ആസ്പദമാക്കി സംഘടിപ്പിച്ചിരിക്കുന്ന ഈ ഗ്ലോബൽ കോൺഫറൻസിൽ

ലോകമെമ്പാടുമുള്ള വേൾഡ് മലയാളി കൗൺസിൽ റീജിയൻ/പ്രവിൻസുകളിൽ നിന്നുള്ള പ്രതിനിധികളും കലാ,രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

ഗ്ലോബൽ കോൺഫറൻസിൽ പങ്കെടുക്കുന്നതിനുള്ള റജിസ്ട്രേഷൻ നടപടികൾ സുഗമമായി പുരോഗമിക്കുന്നതായി റജിസ്ട്രേഷൻ കമ്മിറ്റിക്കു വേണ്ടി ചെയർമാൻ പിന്റോ കണ്ണമ്പള്ളിൽ , മിനി ചെറിയാൻ , രവി കുമാർ എന്നിവർ അറിയിച്ചു. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക ,ഏഷ്യ ,ഓസ്ട്രേലിയ തുടങ്ങി എല്ലാ രാജ്യങ്ങളിലും നിന്നുമുള്ള മലയാളികൾ പങ്കെടുക്കുന്നു എന്നുള്ള പ്രത്യേകതയും ഈ കൺവെൻഷന് ഉണ്ടെന്നുള്ളത് കൊണ്ട് ലോകത്തെവിടെ നിന്നും റജിസ്റ്റർ ചെയ്യത്തക്ക രീതിയിൽ ഓൺലൈൻ റജിസ്ട്രേഷൻ സൗകര്യവും കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.

കുടുംബമായോ വ്യക്തിഗതമായോ റജിസ്‌ട്രേഷൻ സൗകര്യങ്ങൾ ഉള്ള പാക്കേജുകൾ റജിസ്ട്രേഷനിൽ സജീകരിച്ചിട്ടുണ്ട്. ക്രൂയിസും മൂന്ന് ദിവസ താമസവും ഭക്ഷണവും റജിസ്ട്രേഷനിൽ ഉൾപ്പെടുന്നത് കൊണ്ട് സംഘാടകർക്ക്‌ മുൻകൂട്ടി ബുക്കിങ്ങും മറ്റു ക്രമീകരണങ്ങളും നടത്തുന്നതിന് എത്രയും നേരത്തെ രെജിസ്ട്രേഷനുകൾ പൂർത്തീകരിക്കണം എന്നും റജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും റജിസ്ട്രേഷൻ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്നും പിന്റോ കണ്ണമ്പള്ളിൽ അഭ്യർഥിച്ചു .

ഓൺലൈൻ റജിസ്ട്രേഷൻ ലിങ്ക് http://wmcnj.org/gc2018

ഗ്ലോബൽ കോൺഫറൻസ് നടത്തിപ്പിനായി തോമസ് മൊട്ടക്കൽ (ചെയർമാൻ) , തങ്കമണി അരവിന്ദൻ (കൺവീനർ), വിദ്യ കിഷോർ (സെക്രട്ടറി), ശോഭ ജേക്കബ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രവർത്തിച്ചു വരുന്നു

ഗ്ലോബൽ കോൺഫറൻസ് വൈവിധ്യമാർന്ന ബിസിനസ്/യൂത്ത്/വനിതാ ഫോറങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ള സമഗ്ര ചർച്ചകൾക്കും കലാ, സാംസ്‌കാരിക പ്രാധാന്യമുള്ള പരിപാടികൾക്കും വേദിയാകും.

2018 ഓഗസ്റ്റ് 24 വെള്ളിയാഴ്ച തുടക്കം കുറിക്കുന്ന കോൺഫറൻസിൽ തുടക്ക ദിവസം ക്രൂയിസ് നൈറ്റ് ആണ് പ്രധാന ആകർഷണം. ഓഗസ്റ്റ് 25 ശനിയാഴ്ച അമേരിക്കയിൽ ഒരു പൊന്നോണം എന്ന ആശയത്തിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഒട്ടേറെ ഓണ പരിപാടികളും ,വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട് ഓഗസ്റ്റ് 26 ഞായറാഴ്‌ച അവാർഡ് നൈറ്റ്, വൈവിധ്യമാർന്ന ബിസിനസ്, യൂത്ത്, വനിതാ ഫോറം മേഖലകളിൽ സമകാലീക പ്രസക്തമായ വിഷയങ്ങളിൽ സെമിനാർ/ചർച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.