കടല്‍ കടന്നും വിക്ടര്‍ ജോര്‍ജ്ജിന് അനുസ്മരണം
Text Size
Jeemon Ranny
jeemonranny@gmail.com
Story Dated: Thursday, July 10, 2014 10:42 hrs UTC
വാഷിംഗ്ടണ്‍ : ശ്രദ്ധേയമായ അനവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം തേടിയ, അന്തരിച്ച പ്രശസ്തഫോട്ടോ ജര്‍ണലിസ്റ്റ് വിക്ടര്‍ ജോര്‍ജ്ജിനെ അമേരിക്കയുടെ തലസ്ഥാന നഗരിയില്‍ അനുസ്മരിച്ചു. വാഷിംഗ്ടണ്‍ ഡിസിയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ അമേരിക്കന്‍ മലയാളികളെ കൂടാതെ ഹൃസ്വസന്ദര്‍ശനത്തിനെത്തിയ കേരളത്തിലെ പ്രമുഖരും പങ്കെടുത്തു.
ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള വെള്ളിയാനി മലയിലെ മലയിടിച്ചിലിന്റെയും ഉരുള്‍പൊട്ടലിന്റെയും രൗദ്രഭാവം ഉളവാക്കുന്ന വിവിധ ദൃശ്യങ്ങള്‍ സാഹസികമായി ചിത്രീകരിയ്ക്കുന്നതിന് ഇടയിലാണ് 13 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരു ജൂലൈ 9ന് വിക്ടറിന്റെ ജീവന് നഷ്ടപ്പെട്ടത്.
സാധാരണ ആംഗിളുകളില്‍ വിക്ടര്‍ തൃപ്തനായിരുന്നില്ല. വാര്‍ത്താ ചിത്രങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കുന്നതിലായിരുന്നു വിക്ടര്‍ ഏറെ ശ്രദ്ധിച്ചിരുന്നത്. പൂര്‍ണതയ്ക്കുവേണ്ടി ഏതു ത്യാഗത്തിനു സാഹസികതയ്ക്കും വിക്ടര്‍ തയ്യാറായിരുന്നു. പ്രകൃതിയോടും സമസൃഷ്ടികളോടും ഉള്ള കരുതല്‍ ലോകത്തെ ക്യാമറാകണ്ണിലൂടെ കാണാന്‍ ശ്രമിച്ച വിക്ടര്‍ ചിത്രങ്ങളില്‍ എന്നും പ്രതീക്ഷിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു.
മഴയുടെ വിവിധ ഭാവങ്ങള്‍ പകര്‍ത്താന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് ചിത്രീകരിച്ച വിക്ടറിന്റെ പ്രശസ്തമായ 'കേരളത്തിന്റെ മണ്‍സൂണ്‍' ചിത്രങ്ങളുടെയും വിവിധ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ മറ്റു വാര്‍ത്താ ചിത്രങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
സന്തോഷ് ഏബ്രഹാം(ഫിലാഡല്‍ഫിയ) അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷന് ചെയര്മാന് അഡ്വ.എം.ഇബ്രാഹിംകുട്ടിയും, കേരളാ സംസ്ഥാന ഹൗസ് ഫെഡ് വൈസ് ചെയര്മാന് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, മാദ്ധ്യമപ്രവര്ത്തകന് ഗീവര്‍ഗീസ് ചാക്കോ, വര്‍ഗീസ് കുര്യന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments