നഷ്ടപ്പെട്ടത് ഒരു കര്‍മയോഗിയെ: തോമസ് റ്റി ഉമ്മന്‍
Text Size
Story Dated: Sunday, June 22, 2014 11:40 hrs UTC
ന്യൂയോര്‍ക്ക്: തോമസ്സ് എം തോമസ്സിന്റെ വേര്‍പാടിലൂടെ നമുക്ക് ഒരു കര്‍മയോഗിയെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് തോമസ് റ്റി ഉമ്മന്‍ അനുസ്മരിച്ചു.
തോമസ് എം തോമസ്സിന്റെ ആകസ്മികമായ വേര്‍പാടില്‍ ഇന്ന് അമേരിക്കന്‍ മലയാളി സമൂഹം വേദ നിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന കയ്യേറ്റങ്ങളെ ശക്തമായ ഭാഷയില്‍ പ്രതിഷേധിക്കുയും , പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കുകയും, വിവിധ സംഘടനകള്‍ക്ക് ധീരമായ നേതൃത്വം നല്‍കുകയും ചെയ്ത തോമസ് എം തോമസ്സിന്റെ സേവനങ്ങള്‍ മലയാളി സമൂഹം നന്ദിയോടെ ഓര്‍ക്കുന്നു. കുറ്റാരോപിതരായ ഇന്ത്യാക്കാരുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടിയും, അവര്‍ക്ക് നീതി ലഭിക്കുന്നതിനായുള്ള പോരാട്ടത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ച തോമസ് എം തോമസ്, ന്യൂ യോര്‍ക്ക്, ന്യൂജേഴ്സി, വാഷിങ്ങ്ടണ്‍ ഡിസി ഏരിയയില്‍ നടത്തപ്പെട്ട ഒട്ടേറെ പ്രതിഷേധ റാലികളില്‍ പതിവായി പങ്കെടുത്ത് നേതൃത്വം നല്കിയ ഉത്തമ സാമൂഹ്യ പ്രവര്‍ത്തകനാണ് തോമസ് എം തോമസ്.
അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനശൈലി തികച്ചും മാതൃകാപരമാണ്. തീരുമാനങ്ങളില്‍ ഉറച്ചു നിന്നുകൊണ്ട് ആത്മാര്‍ഥത യോടെ പ്രവര്‍ത്തിച്ച തോമസ്, നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ ഭാരവാഹികളുടെയെല്ലാം ഉറ്റ മിത്രമായിരുന്നു. വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നു. ദൈവത്തിന്റെ ദിവ്യമായ സമാധാനം പ്രിയ കുടുംബത്തെ ആശ്വസിപ്പിക്കട്ടെഎന്ന് പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ അനുശോചനം അറിയിക്കുന്നതായും തോമസ് ടി. ഉമ്മന്‍ പറഞ്ഞു.
Comments