കുന്നംകുളം: എം.ജി.ഒ.സി.എസ്.എം. സ്ഥാപക പിതാവായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന് തിരുമേനിയുടെ 105ാം ഓര്‍മ്മദിനം വിദ്യാര്‍ത്ഥി പ്രസ്ഥാനം സ്ഥാപകദിനമായി ജൂലൈ 12ന് ആഘോഷിക്കുന്നു.
അഖില മലങ്കര അടിസ്ഥാനത്തില്‍ 'പുലിക്കോട്ടില്‍ രണ്ടാമന് തിരുമേനിമലങ്കര സഭയുടെ നവോത്ഥാന ശില്പി' എന്ന വിഷയത്തെ ആസ്പതമാക്കി ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും, ട്രോഫിയും പ്രശംസാ പത്രവും നല്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ രചനകള്‍ തപാല്‍ വഴിയോ ഇമെയില്‍ വഴിയോ സമര്‍പ്പിക്കാവുന്നതാണ്. ജൂലൈ 5ന് ശേഷം രചകള്‍ സ്വീകരിക്കുന്നതല്ല.
നിബന്ധനകള്‍
മത്സരാര്‍ത്ഥികള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ ആയിരിക്കണം.
മലയാളം ഭാഷയില്‍ ആയിരിക്കണം രചനകള്‍ സമര്‍പ്പിക്കേണ്ടത്.
മത്സരാര്‍ത്ഥികള്‍ കൃത്യമായ അഡ്രസ്സും ഫോണ്‍ നമ്പരും രചകള്ക്കൊപ്പം അയക്കേണ്ടതാണ്.
സമ്മാനാര്‍ഹര്‍ ഇടവക വികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.
വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
Address
Fr. Mathai O.I.C
M.G.O.C.S.M., Diocese vice President
Bethany St. John’s English Higher Secondary School,
Kunnamkulam
Pin: 680503
e-mail: mgocsmkkmdiocese@gmail.com
Help Line: 9567673828, 9446723993
Comments