സാന്‍ഫ്രാന്‍സിസ്കോ: ജനലക്ഷങ്ങളെ ആത്മീയസൗഖ്യത്തിലേക്കും, ബന്ധനമോചനത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന പ്രസിദ്ധ വചനപ്രഘോഷകനും, അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം നടത്തപ്പെടുന്നു.
ഓഗസ്റ്റ് 15,16,17 തീയതികളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ ചാബോട്ട് കോളജില്‍ (Chabot College, Performing Arts Theatre, 25555 Hesplarian Bvld, Hayward, CA 94545) വെച്ച് നടക്കുന്ന മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ഈ ധ്യാനത്തിന്, സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് (സാന്‍ഫ്രാന്‍സിസ്കോ) ആണ് നേതൃത്വം നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോജി കണിയാംപടിക്കല്, ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത്, ജെയിംസ് കൊട്ടാരം (408 689 7375). വെബ്സൈറ്റ്: www.syromalabarsf.org, email: retreat@syromalabarsf.org
Comments