ഡാളസ്: എളിമയുടേയും ത്യാഗത്തിന്റേയും പ്രതീകമായിരുന്നു കാലം ചെയ്ത ദ്വദിമോസ് പ്രഥമന്‍ ബാവാ തിരുമേനിയെന്ന് സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്ക ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം തോമസ് രാജന് അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.
ഭാഗ്യസ്മരണീയനായിരുന്ന തോമസ് മാര്‍ ദിവന്ന്യാസിയോസ് തിരുമേനിയുടെ ശിഷ്യത്വത്തില്‍ താബോറിന്റെ തലോശ്രേഷ്ഠനായി സഭയുടെ നേതൃസ്ഥാനം അലങ്കരിച്ച വന്ദ്യ വലിയ ബാവാ തിരുമേനി പ്രാര്‍ഥനാ ജീവിതത്തില്‍ സഭയെ നയിച്ച മുനിശ്രേഷ്ഠനായിരുന്നുവെന്ന് അനുസ്മരിച്ചു.
Comments