Benny Parimanam
ഷിക്കാഗോ . മലങ്കര മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസനത്തിന്റെ മിഡ്വെസ്റ്റ് റീജിയന് സേവികാ സംഘത്തിന് പുതിയ നേതൃത്വം. അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് പുതിയ ഭരണ സമിതിയുടെ കാലാവധി. കര്‍മ്മ നിരതമായ പ്രവര്‍ത്തന ശൈലിക്കുടമയായ സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഷിക്കാഗോ വികാരി ഫാ. ഷാജി തോമസ് സേവികാസംഘം റീജിയന് പ്രസിഡന്റായി നേതൃത്വം നല്‍കും.
മിഡ്വെസ്റ്റ് റീജിയന് മാര്‍ത്തോമ ഇടവകകളിലെ സേവികാ സംഘം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ നിന്നും റീജിയന് ഭാരവാഹികള്‍ ആയി വൈസ് പ്രസിഡന്റ് സാലി വര്‍ഗീസ്, സെക്രട്ടറി സൂസന് ജി. ഫിലിപ്പ്, ട്രഷറര്‍ ഷൈനി തോമസ്, റീജിയണല്‍ പ്രതിനിധി അന്നമ്മ സാധു എന്നിവര്‍ പുതിയ ചുമതലകള്‍ വഹിക്കും. സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഷിക്കാഗോ, ലംബാര്ഡില് നടന്ന സേവികാ സംഘം റീജിയന് പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ക്രിസ്തു കേന്ദ്രീകൃത പാതയിലൂടെ സേവികാ സംഘത്തിനെ മുന്നോട്ട് നയിക്കുവാനും നൂതനമായ കര്‍മ്മ പരിപാടികള്‍ പ്രവര്‍ത്തനപാതയില്‍ ഉള്‍പ്പെടുത്തി പ്രയാണം തുടരുവാനും പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇടയായി തീരട്ടെ എന്ന് റീജിയന് പ്രസിഡന്റ് ഫാ. ഷാജി തോമസ് പ്രത്യാശ പ്രകടിപ്പിച്ചു.
Comments