മെക്സിക്കൊ : റ്റബാസ്ക്കൊ സംസ്ഥാന തലസ്ഥാനത്തുനിന്നും പ്രമുഖ വ്യാപാരികളുമായി മെക്സിക്കൊ സിറ്റിയിലേക്ക് പുറപ്പെട്ട ബസ്സ നിര്‍ത്തിയിട്ടിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചു 36 പേര് മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏപ്രില്‍ 13 ഞായര്‍ അതിരാവിലെ സതേണ്‍ മെക്സിക്കൊ ഹൈവേയില്‍ വെച്ചാണ് അപകടമുണ്ടായത്. റോഡിനരുകില്‍ നിറുത്തിയിട്ടിരുന്ന ട്രാക്ടര്‍ ട്രെയ്ലറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ആളിപടര്‍ന്ന അഗ്നിയില്‍ പെട്ടാണ് യാത്രക്കാര്‍ മരിച്ചത്. 40 പേര് സഞ്ചരിച്ച ബസ്സില്‍ നിന്നും 4 പേര് അത്ഭുതകരമായി രക്ഷപ്പെട്ടതായി ഫെഡറല്‍ ഹൈവേ ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍ പറഞ്ഞു. തിരിച്ചറിയാനാവാത്തവിധം കത്തികരിഞ്ഞ ജഡങ്ങളുടെ ഡി.എന്‍.എ. പരിശോധന നടത്തിയതിനുശേഷമേ മരിച്ചവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ വെളിപ്പെടുത്താനാകൂ എന്ന് സ്റ്റേറ്റ് ഗവണ്മെന്റ് സെന്റേഴ്സ് ഓപ്പറേഷന് കോഡിനേറ്റര്‍ പറഞ്ഞു. മെക്സിക്കൊ പ്രസിഡന്റ് എന്റിക്ക് പെനീറ്റൊ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് റ്റബാസ്ക്കെ സംസ്ഥാന സര്‍ക്കാര്‍ വെളിപ്പെടുത്തി.
Comments