ന്യൂ യോർക്ക്; വൈറ്റ് പ്ലയിൻസ് ലൈബ്രറി ഓഡിറ്റോറിയത്തിൽ വച്ച് ഞായറാഴ്ച്ച മാർച്ച് 9-ന് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഹോളി ആഘോഷിക്കുകയുണ്ടായി. ആഘോഷത്തിൽ മലയാളികളുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളിയായ ശ്രീമതി ലതിക ഉണ്ണിയുടെ ശിക്ഷണത്തിൽ പ്രിയങ്ക ഉണ്ണി, ഐശ്വര്യ, പാവന, ഷാരൻ, ഇസബെല്ല, സംഗീത, ഗായത്രി അജിത് നായർ, പ്രസീദ ഉണ്ണി എന്നീ കുട്ടികൾ പങ്കെടുത്ത വിവിധ തരം നൃത്ത നൃത്യങ്ങൾ ഹോളി ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. ഹോളിയുടെ ഐതിഹ്യവും മറ്റും കുട്ടികൾ തന്നെ വിശദീകരിക്കുകയുണ്ടായി. കലാപരിപാടികൾക്ക് ശേഷം പരസ്പരം ചായം പുരട്ടി കുട്ടികളും മുതിർന്നവരും ഹോളി ആഘോഷിച്ചു. ഇതു പോലെ തന്നെ ദീപാവലിയും ആഘോഷിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
Comments