എഴുപതാമത് ജന്മദിനം ആഘോഷിക്കുന്ന പ്രവാസികളുടെ പ്രിയ എഴുത്തുകാരന് ശ്രീ ജോണ്‍ ഇളമതക്ക് നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ നിലക്കാത്ത ആശംസാപ്രവാഹം. മാര്‍ച്ച് ഒന്നിനാണ് ഇദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ കാനഡയിലെ മിസ്സിസ്സാഗായില്‍ നടക്കുന്നത്.
തന്റെ ജന്മദിനാഘോഷം നിര്‍ധനരായ രോഗികളെയും മറ്റും സഹായിക്കുവാനായി ആണ് ശ്രീ ജോണ്‍ ഇളമത ആഘോഷിക്കുന്നത് . തനിക്കു ലഭിക്കുന്ന പിറന്നാള്‍ പാരിതോഷികങ്ങള്‍ അദ്ദേഹം ആയതിലേക്ക് കാനഡയിലെ പ്രമുഖ മലയാളീ സംഘടനയായ ബ്രംപ്ടന്‍ മലയാളീ സമാജം തുടങ്ങിയിരിക്കുന്ന ആങട ഒലഹുശിഴ ഒമിറ െ എന്ന സഹായനിധിയിലേക്ക് സംഭാവന ചെയ്യുന്നതാണെന്ന് സമാജം ഭാരവാഹികളെ നേരിട്ട് അറിയിച്ചിട്ടുണ്ട്.
അനുകരണിയമായ പൊതുപ്രവര്തനഗള്ക്ക് കാനഡയിലെ പൊതുസമൂഹം നല്കുന്ന അംഗീകാരമായാണ് നോര്‍ത്തമേരിക്കയിലെ പ്രമുഖ മലയാളീ സാഹിത്യ സാമൂഹിക സാംസ്കാരിക നായകനായ ശ്രീ ജോണ്‍ ഇളമതയെ പോലുള്ള ഒരാളുടെ ഈ സഹായഹസ്ത വാഗ്ദാനത്തെ സമാജം കാണുന്നതെന്ന് പ്രസിഡണ്ട് ശ്രീ കുര്യന് പ്രക്കാനം പറഞ്ഞു.. ശ്രീ ജോണ്‍ ഇളമത നോര്തമെരിക്കയിലെ മലയാളീ സമൂഹത്തിനു ചെയ്യുന്ന അമൂല്യ സംഭാവനകളെ വിലമാതികനവില്ല. സ്വന്തം ജീവന് നിലനിറുത്താന്‍ സാമ്പത്തികം ഒരു തടസമായി നില്‍ക്കുന്നവരെ സഹായിക്കാന്‍ ഈ ജന്മദിനാഘോഷം സമര്‍പ്പിക്കുക വഴി ഒരു വക്തിക്ക് സമൂഹത്തിനു കാട്ടികൊടുക്കാവുന്ന ഏറ്റവും അനുകരണീയമായ വഴിയാണ് ശ്രീ ഇളമത പ്രവാസി സമൂഹത്തിനു കാട്ടികൊടുത്തിരിക്കുന്നത്.
എഴുപതാമത് ജന്മദിനത്തില് ശ്രീ ഇളമതയെ 'പ്രവാസികളുടെ എഴുത്തച്ചന്' എന്ന ബഹുമതി നല്കി ആദരിക്കുവാന്‍ ബ്രംപ്ടന്‍ മലയാളീ സമാജം തീരുമാനിച്ചതായി സമാജം സെക്രട്ടറി ശ്രീ ജോജി ജോര്‍ജ് അറിയിച്ചു. ഇദ്ദേഹത്തെപറ്റി ഉള്ള ഒരു ഹിസ്വചിത്രം പ്രശസ്ത സംവിധായകനും അഭിനേതാവുമായ സമാജം കലാവേദി ചെയര്മാന് ശ്രീ ബിജു തയ്യില്ചിര നിര്‍മ്മിക്കുന്നുണ്ട്.
Comments