ഷിക്കാഗോ: ഷിക്കാഗോയിലെ അഞ്ച് മലയാളി സംഘടനകളുടേയും പൂര്‍ണ്ണ പിന്തുണയോടെ ജോസി കുരിശിങ്കലിന്റെ പേര് ഐക്യകണ്ഠ്യേന നിര്‍ദേശിക്കുകയും അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.
1997-ല്‍ ഇല്ലിനോയി മലയാളി അസോസിയേഷന്റെ ജോയിന്റ് ട്രഷറര്‍ സ്ഥാനം ഏറ്റെടുത്തുകൊണ്ടാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് ട്രഷറര്‍, സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും നല്ല ഒരു സംഘാടകനെന്ന് തെളിയിക്കുകയും ചെയ്തു.
ഫോമ എന്ന മഹാസംഘടനയുടെ നിയമാവലി ഉണ്ടാക്കുവാന്‍ അതിലെ ഒരംഗം എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫോമയുടെ ജോയിന്റ് സെക്രട്ടറി, കണ്വന്ഷന് ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫോമയുടെ റീജിയണല്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു.
ശക്തമായ നേതൃപാടവവും വളരെ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയവുമുള്ള ജോസി കുരിശിങ്കല്‍ ഫോമയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്.
Comments